Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ മന്ത്രി ശശീന്ദ്രനെതിരെ മംഗളത്തിലെ ജിവനക്കാരി കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍

06 APRIL 2017 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു

ആലപ്പുഴ എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

മുന്‍മന്ത്രിക്കെതിരെ കേരള സമൂഹം നാണിക്കുംവിധമുള്ള പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. വിധവയായ കണിയാപുരത്തുകാരിയാണ് ശശീന്ദ്രനെ പഞ്ചാരക്കെണിയില്‍ കുടുക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ വിവാഹിതയാണെന്നും മകനുമൊത്ത് കുടുംബ സമേതം താമസിക്കുകയാണെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ശശീന്ദ്രന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് വനിതാ മാധ്യമ പ്രവര്‍ത്തക ഉയര്‍ത്തുന്നത്.
ശശീന്ദ്രന് മാനഹാനി വരുത്താന്‍ മംഗളം നടത്തിയ ഹണിട്രാപ്പില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഈ യുവതിയും പ്രതിയാണ്. ഇതിനിടെയാണ് ഇവര്‍ ശശീന്ദ്രനെതിരെ പരാതിയുമായി കോടതിയില്‍ എത്തുന്നത്. നവംബര്‍ 11നാണ് താന്‍ ആദ്യമായി ശശീന്ദ്രനെ കാണുന്നത്. പിന്നീട് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് വേണ്ടി മന്ത്രിയെ വിളിച്ചു. അന്ന് രാവിലെ വരാന്‍ ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ വൈകിട്ട് മന്ത്രിമന്ദിരത്തില്‍ ചെല്ലാന്‍ പറഞ്ഞു. അതിനെ തുടര്‍ന്ന് ചാനല്‍ ജീവനക്കാര്‍ക്കൊപ്പം അവിടെ എത്തി. തന്നോട് ഒറ്റയ്ക്ക് മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കസേരയില്‍ ഇരുന്ന് കാലുകള്‍ ടിപോയില്‍ കയറ്റി വച്ചിരിക്കുകയായിരുന്നു മന്ത്രി. തന്നോട് അഭിമുഖമായി ഇരിക്കാന്‍ പറഞ്ഞു. കുറേ നേരെ എന്റെ മുഖത്ത് നോക്കി ഇരിക്കുകയും നീ സുന്ദരിയാണെന്നും എത്രവയസ്സുണ്ടെന്ന് ചോദിക്കുകയും ചെയ്തു. 29 വയസ്സുണ്ടെന്ന് മറുപടിയും നല്‍കി. ഇനി വരുന്ന ദിവസങ്ങളില്‍ വിദേശയാത്ര ചെയ്യേണ്ടി വരും. ശ്രീലങ്കയിലെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്നോ എന്നും ചോദിച്ചു. ഞാന്‍ വന്നത് കേരളത്തിലെ ബസ് യാത്ര ചെയ്യുന്ന യുവതികള്‍ ടോയിലറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നതിനെക്കുറിച്ചു ഫീച്ചര്‍ ചെയ്യാനാണെന്ന് പറഞ്ഞു. അതൊക്കെ അവിടെ നില്‍ക്കട്ടേയെന്നായിരുന്നു മറുപടി. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാന്‍ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളില്‍ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാന്‍ പരിഭ്രമിച്ച് ഞാന്‍ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാന്‍ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോള്‍ മന്ത്രിയുടെ മറുപടി.
സര്‍ക്കാര്‍ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണല്‍ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. പ്രതി മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താന്‍ ചാനല്‍ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ പേരും മറ്റും പത്രത്തില്‍ അടിച്ചു വരുമെന്നും ഇനിയും പ്രതി വിളിക്കുകയാണെങ്കില്‍ നമുക്ക് നോക്കാമെന്നും പറഞ്ഞു. ഇതോടെ മാനസികമായി തളര്‍ന്നു. എന്റെ മാനസിക വിഷമം തീര്‍ക്കാന്‍ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. അപ്പോള്‍ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതില്‍ വിശ്വസിച്ച് താന്‍ ജോലിയില്‍ മുഴുകി.
പിന്നീടും പ്രതി വിളി തുടങ്ങി. രാത്രിയിലും വെളുപ്പാന്‍കാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗിക ചുവയുള്ള സംഭാഷണം തുടര്‍ന്നു. അപ്പോള്‍ വീണ്ടും ചാനല്‍ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവര്‍ത്തകനായ ജയചന്ദ്രനോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഫോണ്‍ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ശശീന്ദ്രനെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. എ. കെ. ശശീന്ദ്രന്റെ അശ്ലീലസംഭാഷണം പുറത്തുവിട്ടതിന്റെ പേരില്‍ 'മംഗള'ത്തിനെതിരായ നടപടികള്‍ തുടങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തുന്നത്.
എന്നാല്‍ സംഭവം വ്യാജമാണെന്ന ആരോപണം ഒരു പക്ഷത്തുണ്ട്. എന്നാല്‍ വാര്‍ത്ത എഴുതിയവരും പുറത്തുവിട്ടവരും കുറ്റക്കാരായി ജയിലില്‍ കിടക്കുകയും തെറ്റ് ചെയ്തവര്‍ സ്വതന്ത്രരായി നടക്കുകയും ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല. ഒരു ജനാധിപത്യ സര്‍ക്കാരിന് മാധ്യമവേട്ട ഒട്ടും ഭൂഷണമല്ല. മിസ്റ്റര്‍ മുഖ്യമന്ത്രി ഇത് അടിയന്തരാവസ്ഥയല്ല അതോര്‍ത്താല്‍ നന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (5 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (23 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (39 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (3 hours ago)

Malayali Vartha Recommends