മുഖ്യമന്ത്രി പറഞ്ഞത് ശരി... തോക്ക് സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം തോക്ക് സ്വാമി എത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് പറഞ്ഞത്. എന്നാല്‍ അതിനെ എല്ലാവരും കളിയാക്കി തള്ളുകയാണ് ചെയ്തത്. അതേ സമയം തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ അവിടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവിടെ നിന്നും പിടികൂടിയവരുടെ കൂട്ടത്തില്‍ തോക്ക് സ്വാമിയും ഉണ്ടായിരുന്നു.
ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പോലീസ് ആസ്ഥാനത്തെിയതിന്റെ പേരില്‍ അറസ്റ്റിലായ തോക്ക് സ്വാമി ഉള്‍പ്പെടെ അഞ്ചു പേരുടെ ജാമ്യപേക്ഷ തള്ളി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, കെ.എം.ഷാജഹാന്‍, ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
ഡി.ജി.പിയെ കാണാനായി ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം എത്തിയ ഇവരെ ഇന്നലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. രാത്രി വൈകി മജസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























