വൈകി ബുദ്ധിയുദിച്ചു... ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരത്ത് സമരം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മഹിജ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അതിനിടെ പോലീസ് അതിക്രമത്തില്‍ ഐ.ജി മനോജ് ഏബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. പോലീസ് നടപടിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമമില്ല, എന്നാല്‍ വൈകാരികമായ സമരത്തെ നേരിടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























