കൊല്ലത്ത് 12 വയസുകാരി തൂങ്ങിമരിച്ച സംഭവത്തിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ്; കുട്ടിയെ തമിഴ്‌നാട്ടില്‍ ഇരുപതോളം പേര്‍ക്ക് കാഴ്ചവെച്ചു; ഇടനിലക്കാരി അറസ്റ്റില്‍

കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടു വയസുകാരി തൂങ്ങി മരിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ് ഉള്ളതായാണ് ലഭിക്കുന്ന വിവരം. കുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച് ഇരുപതിലധികം പേര്‍ക്ക് കാഴ്ച്ചവെച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇടനിലക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
കേസില്‍ പ്രധാന പ്രതിളായ ക്ഷേത്ര പൂജാരി രഞ്ജുവിനേയും പെണ്‍കുട്ടിയുടെ അമ്മയേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ രഞ്ജുവാണ് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണിയാള്‍.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറാക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് സെക്‌സ് റാക്കറ്റിനെ സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് സൂചന.
അടുത്തിടെ കൊല്ലത്ത് ഇത്തരത്തില്‍ നടന്ന രണ്ട് മരണങ്ങള്‍ പിന്നീട് വന്‍വിവദമായിരുന്നു. കുണ്ടറയില്‍ പത്തുവയസുകാരിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുത്തച്ഛന്‍ വിക്ടറിന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതിന് തൊട്ടടുട്ട് തന്നെ ഏഴ് വര്‍ഷം മുന്‍പ് പതിനാലുകാരനും തൂങ്ങിമരിച്ചിരുന്നു. ഇതിലും വിക്ടറാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്
https://www.facebook.com/Malayalivartha


























