Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശാസ്താംകോട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി അറസ്റ്റില്‍

07 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

മൈനാഗപ്പള്ളി ഇടവനശ്ശേരി വല്ല്യത്ത് പടിഞ്ഞാറ്റതില്‍ റംസീന (26) യെയാണു ശാസ്താകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസമായി റംസീന പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപ, 12 സിംകാര്‍ഡുകള്‍, എട്ടു മെമ്മറി കാര്‍ഡുകള്‍, ഉറക്കഗുളികകള്‍ എന്നിവ പോലീസ് സംഭവദിവസം തന്നെ പിടിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ കൊണ്ട് നടന്ന് കാഴ്ച വച്ചതിനാണ് അറസ്റ്റ്. കൂടാതെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയേയും പലര്‍ക്കും കാഴ്ച വച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

റംസീനയ്ക്ക് കേരളത്തിലെ സെക്സ് റാക്കറ്റുമായി അടുത്തബന്ധമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ വലയില്‍ പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ട് എന്നും അവരെ പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് മൈനാഗപ്പള്ളി കടപ്പാ എല്‍.വി.എച്ച്.എസ്സിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മൈനാഗപ്പള്ളി സ്വദേശിനി നജില (15)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി പെണ്‍കുട്ടിയെ മന്ത്രവാദത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. 

തുടര്‍ന്ന് മന്ത്രവാദിനിയായ അയല്‍വാസി റംസീനയെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ മരിച്ച പെണ്‍കുട്ടിയേയും മുത്തസഹോദരിയേയും പലര്‍ക്കും കാഴ്ചവച്ചതായി സമ്മതിച്ചതോടെയാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെ കാര്യസാധ്യത്തിനായി വന്നു പോകുന്നുണ്ടായിരുന്നു. ഏറെയും ബാധ ഒഴിപ്പിക്കല്‍ ചടങ്ങാണ് നടത്തിയിരുന്നത്.

ഹൈന്ദവ രീതിയിലുള്ള പൂജാദികര്‍മ്മങ്ങളാണ് മന്ത്രവാദത്തിന് റംസീന ഉപയോഗിച്ചിരുന്നത്. വീട്ടില്‍ വച്ചിരിക്കുന്ന കന്നാസില്‍ കടല്‍ വെള്ളം ശേഖരിച്ച് വച്ചിട്ടുണ്ട്. ഇത് പുണ്യ വെള്ളമാണെന്ന് പറഞ്ഞ് കാര്യസാധ്യത്തിനെത്തുന്നവര്‍ക്ക് കൊടുത്തിരുന്നു. ഹോമകുണ്ഡങ്ങളൊരുക്കിയാണ് പൂജ. ബാധ ഒഴിപ്പിക്കല്‍ കഴിഞ്ഞാല്‍ എത്രയും വേഗം പൂജയ്ക്കുപയോഗിച്ച സാധന സാമഗ്രികളുമായി കടലില്‍ ഒഴുക്കി നിമജ്ജനം ചെയ്യുന്ന രീതിയായിരുന്നു. 

ഇതിനിടയിലാണ് റംസീന ഭര്‍ത്താവ് മുജീബിന്റെ സുഹൃത്തായ നാസറിന്റെ വീട്ടില്‍ പോകുന്നതും ഇവരുമായ അടുത്ത ബന്ധം സ്ഥാപിച്ചതും. പല കാര്യങ്ങള്‍ പറഞ്ഞും കുടുംബത്തിലെ ദാരിദ്രം മാറാനായി ചില മന്ത്രവാദങ്ങള്‍ നടത്താമെന്നും പെണ്‍കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം മൂത്ത സഹോദരിയെ കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ നിന്നും പോകുന്ന കുട്ടി പത്ത് ദിവസങ്ങളോളം പിന്നിട്ടിട്ടാണ് തിരികെ എത്തുന്നത്. അങ്ങനെയാണ് മരിച്ച ഇളയ കുട്ടിയേയും റംസീന കൊണ്ടു പോകാന്‍ തുടങ്ങിയത്. ഏര്‍വാടി പള്ളിയില്‍ പോവുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കാനായിരുന്നു റംസീന ഇവരെ കൊണ്ടു പൊയ്ക്കോണ്ടിരുന്നത്.

ലൈംഗിക പീഡനം അസഹ്യമായപ്പോഴാണ് ഇളയ കുട്ടി നജില തൂങ്ങി മരിച്ചത്. ഇതോടെയാണ് റംസീനയുടെ കള്ളി വെളിച്ചത്താവുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടില്‍ മുസ്ലിം ആചാരപ്രകാരമുള്ള പര്‍ദയാണ് റംസീന ധരിക്കാറ്. പെണ്‍കുട്ടികളുമായി ഏര്‍വാടിയില്‍ പോകാനായി പര്‍ദ ധരിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തും സ്വന്തം ടൂവീലറില്‍. വെയിറ്റിങ്ങ് റൂമില്‍ കയറി പര്‍ദ മാറ്റി ജീന്‍സും ടോപ്പുമണിയും. നിരവധി ആളുകള്‍ മന്ത്രവാദത്തിനായി ഇവരുടെ അടുത്ത് എത്താറുണ്ട്. അതിനാല്‍ വേറെയും പെണ്‍കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends