ദേശീയ ചലച്ചിത്ര അവാര്‍ഡ്: സുരഭി മികച്ച നടി; മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം; മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

64ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. മിന്നാമിനുങ്ങിലെ അഭിനയത്തിലാണ് പുരസ്‌കാരം. മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം. മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം . മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാഗാരേജ് എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് പുരസ്‌കാരം
മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ് ദേശീയ അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടിയത്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുള്ള മലയാള സിനിമകള്‍.
പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോറ്, രാമന്‍ രാഘവ് തുടങ്ങി 86 ചിത്രങ്ങളാണ് അന്തിമപട്ടികയിലുള്ളത്. ചലച്ചിത്ര നിരൂപകനായ എം.സി രാജ്‌നാരായാണന്‍ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിക്കുന്നത്.
https://www.facebook.com/Malayalivartha

























