മമ്മൂട്ടി കണ്ടെത്തിയ രാജകുമാരിയെ വെട്ടിലാക്കി സര്‍ട്ടിഫിക്കറ്റുകള്‍...

കഠിനപാതകള്‍ ഒറ്റയ്ക്കു താണ്ടി വിജയം വരിച്ച മാളു ഷെയ്ക്ക യെന്ന പെണ്‍കുട്ടി സ്വന്തം സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി വലയുന്നു. അവയിലെ ഗുരുതരമായ പിശകുകള്‍ അവളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. പേരും ജനനത്തീയതിയും മാതാപിതാക്കളുടെ പേരുമെല്ലാം വ്യത്യസ്തമാ യി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്ക റ്റുകളാണു മാളുവിനുള്ളത്. സിവില്‍ സര്‍വീസ് സ്വപ്നവുമായി കഴിയുന്ന മാളുവിനു ധാരാളം പേര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും സ്വീകരിക്കാനാകാത്ത അവസ്ഥയിലാണ് ഈ യുവതി. മാതാപിതാക്കള്‍ പിരിഞ്ഞതോടെയാണു മാളു അനാഥയായത്. ജനന സര്‍ട്ടിഫിക്കറ്റിലെ പേരും തീയതിയുമല്ല മാളുവിനെ ബെംഗളൂരുവില്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ രേഖപ്പെടുത്തിയത്. അമ്മ മതം മാറിയതുകൊണ്ട് അവിടെ മാളുവിന്റെ പേരും മാറ്റി. അമ്മ വീണ്ടും വിവാഹിതയായതിനാല്‍ പിതാവിന്റെ പേരിലും മാറ്റം വരുത്തി. പില്‍ക്കാലത്തു പാസ്‌പോര്‍ട്ടിനും ഡ്രൈവിങ് ലൈസന്‍സിനുമൊക്കെ വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് അപേക്ഷിച്ചതോടെ ഈ രേഖകളിലും പല വിവരങ്ങളായി.
മലയാള മനോരമ മാളുവിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചതോടെ നടന്‍ മമ്മൂട്ടിയടക്കം ഒട്ടേറെപ്പേര്‍ സഹായിക്കാനായി മുന്നോട്ടുവന്നു. 'വി ഫോര്‍ മാളു' എന്ന ഫെയ്‌സ് ബുക് കൂട്ടായ്മയും ഒപ്പമുണ്ട്.
തന്നെ കാണാനെത്തിയ അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിര്‍ദേശപ്രകാരം മാളു എറണാകുളം കലക്ടറേറ്റില്‍ രേഖകള്‍ ശരിയാക്കാനായി െചന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു ബെംഗളൂരുവിലെ ഐഎഎസ് ഉദ്യോഗസ്ഥനും ദേശീയ ആരോഗ്യമിഷന്‍ എംഡിയുമായ രത്തന്‍ ഖേല്‍ക്കര്‍ വഴി അവിടത്തെ സ്‌കൂളിലും ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
സര്‍ക്കാര്‍ വിചാരിച്ചാല്‍ മാളുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പം ശരിയാക്കാനാകുമെന്നു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























