Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആളുമാറി ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു

07 APRIL 2017 01:01 PM IST
മലയാളി വാര്‍ത്ത

ജനമൈത്രി പൊലീസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന ജോലിസ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയ ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു. മര്‍ദ്ദനത്തില്‍ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുകയും പല്ലിന് കേടുപാടുണ്ടാവുകയും ചെയ്തു. മൂക്കിനും ഗുരുതരമായ ക്ഷതമുണ്ടായി. കരിച്ചാറ അപ്പോളോ കോളനിയില്‍ താമസിക്കുന്ന അരുണിനാണ് (25) ഈ ദുരനുഭവമുണ്ടായത്. കിന്‍ഫ്രയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അരുണ്‍. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ അരുണ്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് കഴക്കൂട്ടത്തുള്ള ഒരു പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അപ്പോളോ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. ആ സമയത്ത് കെ.പി.എം.എസിന്റെ കരിച്ചാറ ശാഖാ സെക്രട്ടറിയായിരുന്ന അരുണ്‍ യുവാവിനെ ജ്യാമ്യത്തിലിറക്കാന്‍ പോയിരുന്നു. അന്ന് അരുണിന്റെയും യുവാവിന്റെയും ഫോണ്‍ നമ്പരുകള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ ഈ പെണ്‍കുട്ടിയെ വീണ്ടും കാണാതായി. അതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് കഴക്കൂട്ടം പൊലീസ് എത്തി ജനമൈത്രി പൊലീസിന്റെ ഒരു പരിപാടിയുണ്ടെന്ന് കിന്‍ഫ്ര അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അരുണിനെ ജീപ്പില്‍ കയറ്റിയത്.

സ്റ്റേഷനില്‍ വച്ച് ഒരു വനിതാ പൊലീസുകാരി കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ച് ഈ കുട്ടിയെ അറിയുമോയെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞയുടനേ എസ്.ഐയും പൊലീസുകാരും തുരുതുരെ ചെകിടത്തും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നു. പച്ചവെള്ളം പോലും കൊടുക്കാതെ നാലുമണിവരെ സ്റ്റേഷനിൽ പിടിച്ചിരുത്തി. ഇതിനിടയില്‍ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചശേഷം തിരികെ സ്റ്റേഷനില്‍ എത്തിച്ചു. ഒരു കേസിന്റെ ആവശ്യത്തിനായി ആളുമാറി കൊണ്ടുവന്നതാണെന്ന് പറഞ്ഞ് കേസെടുക്കാതെ രണ്ട് സുഹൃത്തുക്കളോടൊപ്പം പിന്നീട് അരുണിനെ ഇറക്കി വിടുകയായിരുന്നു.

ഇതിനിടയില്‍, കാണാതായ പെണ്‍കുട്ടിയെ മലപ്പുറത്തുനിന്ന് കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് അരുണിനെ പിടികൂടിയിരുന്നുവെന്നും ഇപ്പോഴത്തെ കേസില്‍ അരുണിന് യാതൊരു പങ്കുമില്ലെന്നും കഴക്കൂട്ടം സി.ഐ അജയകുമാര്‍ പറഞ്ഞു. നേരത്തേ സി.ഐ മാത്രം സ്റ്റേഷന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സമയത്ത് ഈ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനങ്ങള്‍ക്ക് നീതി കിട്ടിയിരുന്നു. എന്നാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൂടി കഴക്കൂട്ടത്ത് ആസ്ഥാനമായപ്പോള്‍ വാദി പ്രതിയാകുകയും നിരപരാധികളെ തല്ലുകയും ചെയ്യുന്ന സ്റ്റേഷനായി കഴക്കൂട്ടം മാറിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അരുണിനെ ആളുമാറി തല്ലിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends