Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃഷ്ണനുണ്ണിയുടെ ദുരൂഹ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

08 APRIL 2017 04:24 PM IST
മലയാളി വാര്‍ത്ത

പെണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു പെണ്‍കുട്ടിയുടെ പിതാവ് കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ബിരുദ വിദ്യാര്‍ത്ഥിയുടെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ 31 നാണ് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടത്. മൃതശരീരത്തില്‍ ട്രെയിന്‍ തട്ടിയ പാടുകളൊന്നും ഇല്ലാത്തതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

സഹപാഠിയായ പെണ്‍കുട്ടിയുമായി കൃഷ്ണനുണ്ണി പ്രണയത്തിലായിരുന്നു. മാര്‍ച്ച് 30 ന് ബന്ധുവിന്റെ മരണ വീട്ടില്‍ പോകാനായി ഇരുവരും വൈകിട്ട് അഞ്ചരയോടെ ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഇത് അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ പിതാവ് വഴയില ജംഗ്ഷനില്‍ ഇരുവരെയും തടയുകയും. കൃഷ്ണനുണ്ണിയെ നാട്ടുകാര്‍ നോക്കി നില്‍ക്കെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണനുണ്ണിയുടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും മകളുടെ കൂടെ ഇനിയും ഒന്നിച്ചു കണ്ടാല്‍ പ്രശ്നം വഷളാകുമെന്നും പറഞ്ഞു. പൊലീസിനെയും വിവരമറിയിച്ചു. പിറ്റേന്ന് കൃഷ്ണനുണ്ണിയെയും കൂട്ടി സ്റ്റേഷനിലെത്താന്‍ വീട്ടുകാരോട് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. 



ഇതിനുശേഷം കൃഷ്ണനുണ്ണിയെ കാണുന്നത് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കിനു സമീപമാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്ന സാഹചര്യത്തില്‍ കൃഷ്ണനുണ്ണിയുടേത് കൊലപാതകമാണെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാദത്തിനു കൂടുതല്‍ ബലമേറുകയാണ്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഇത് സംബന്ധിച്ച ആശങ്കകള്‍ സൂചിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (1 minute ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (8 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (10 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (10 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (11 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (11 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (11 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (11 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (11 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (11 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (11 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (11 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (11 hours ago)

Malayali Vartha Recommends