തിരുവനന്തപുരത്ത് നന്തന്‍കോടിലെ വീടിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; മകന്‍ ഒളിവില്‍

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരെണ്ണം പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. മൃതദേഹങ്ങള്‍ കഷണങ്ങളായി മുറിച്ചതിനുശേഷം കത്തിക്കുകയായിരുന്നുവെന്നും സംശയമുണ്ട് .ഡോ. ജീന്‍ പദ്മയും ഭര്‍ത്താവ് പ്രൊഫ. രാജ്തങ്കവുമാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചു പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
സംഭവശേഷം ഇവരുടെ മകന്‍ കേദര്‍ ജിന്‍സണ്‍ ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കി. എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് സൂചനയില്ല. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന കുടുംബമാണ് എന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha























