താമരശ്ശേരി ചുരത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ടതില്‍ ഒഴിവായത് വന്‍ ദുരന്തം. എട്ടാംവളവിനും ഒന്‍പതാം വളവിനും ഇടയിലാണ് അപകടം. ബസ് താഴേക്കുവീണിരുന്നെങ്കില്‍ ആയിരത്തോളം അടി താഴേക്കായിരിക്കും പതിക്കുമായിരുന്നത്.
ബസ് ചുരം കയറുന്നതിനാല്‍ വേഗം കുറഞ്ഞതിനാലാണ് വലിയ അപകടങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടത്. 40 ശതമാനത്തോളം കൊക്കയിലേക്ക് ചെരിഞ്ഞനിലയിലായിരുന്നു ബസ്. അധികം യാത്രക്കാരില്ലാത്തതും രക്ഷയായി. 22 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബസിന്റെ മുന്‍വശത്തെ ചക്രവും യാത്രക്കാര്‍ ഇറങ്ങുന്ന മുന്‍വശത്തെ വാതിലുമെല്ലാം സുരക്ഷാമതിലും കടന്ന് പുറത്തേക്ക് തള്ളിനില്ക്കുന്ന നിലയിലായിരുന്നു. രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കമായിരുന്നു.
അപകടം നടന്നയുടനെ പണിപ്പെട്ട് യാത്രക്കാരെ പിന്‍വാതിലിലൂടെ പുറത്തെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 6.45ന് ബത്തേരി ഡിപ്പോയില്‍ നിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തൊടുപുഴയിലെത്തിയത്. അവിടെനിന്ന് 6.15നാണ് തിരിച്ച് ബത്തേരിക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ ബത്തേരിയിലെത്തേണ്ടതായിരുന്നു. പ്രാഥമികപരിശോധനയില്‍ ബസിന്റെ ബ്രേക്കിനും മറ്റും പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്.
ബത്തേരിയില്‍ നിന്ന് പുറപ്പെട്ട് പതിവിലും വൈകിയാണ് ബസ് തൊടുപുഴയെത്തിയതെന്നും െ്രെഡവര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും പറയപ്പെടുന്നു. സംഭവത്തില്‍ കെ.എസ്.ആര്‍ടി.സി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അപകടത്തില്‍പ്പെട്ട ബസ് ശനിയാഴ്ച രാവിലെ ക്രെയിനുപയോഗിച്ച് കല്പറ്റ ഡിപ്പോയിലേക്ക് മാറ്റി.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. െ്രെഡവര്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് നിയന്ത്രണംവിട്ടതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha























