അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ മദ്യപിച്ചെത്തിയാല്‍ ഉടന്‍ പിടിവീഴും

വിനോദ സഞ്ചാര മേഖലയില്‍ കുടിച്ച് കൂത്താടുന്ന മദ്യപരെ പിടികൂടാന്‍ ബ്രത്ത് അനലൈസര്‍ എത്തിച്ചു. അമിതമായി മദ്യപിച്ച് മറ്റു സഞ്ചാരികള്‍ക്കു ശല്യമുണ്ടാക്കുന്നവരെ പിടികൂടാനാണ് ആല്‍ക്കഹോളിന്റെ അളവ് അളക്കാനുള്ള ബ്രത്ത് അനലൈസര്‍ വനം വകുപ്പ് വാങ്ങിയത്. ആകെ മൂന്ന് അനലൈസറില്‍ ഒരെണ്ണം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും ഓരോന്നു വീതം വനം വകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക് പോസ്റ്റുകളിലും സൂക്ഷിച്ചിട്ടുണ്ട്.
അമിതമായി മദ്യപിച്ച് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആനമല റോഡിലും മദ്യപര്‍ ബഹളങ്ങളുണ്ടാക്കുന്നു എന്നു നിരവധി പരാതികള്‍ വനപാലകര്‍ക്കും പോലീസിനും ലഭിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് മദ്യപരെ പിടിക്കാന്‍ ബ്രത്ത് അനലൈസര്‍ എത്തിച്ചതെന്നു വാഴച്ചാല്‍ ഡിഎഫ്ഒ എന്‍.രാജേഷ് പറഞ്ഞു.
വനത്തില്‍ അതിക്രമിച്ചുകയറുന്നവരേയും കാട്ടുമൃഗങ്ങളെ പ്രകോപിപ്പിച്ച് ശല്യമുണ്ടാക്കുന്ന മദ്യപന്‍മാരെയും ഇതുമൂലം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
https://www.facebook.com/Malayalivartha























