Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ക്ലാസ് റൂമില്‍ രണ്ടുകുട്ടികള്‍ തമ്മിലുണ്ടായ സ്പര്‍ദ സ്‌കൂളിന് പുറത്തേക്ക് വ്യാപിച്ചപ്പോള്‍ ഒരാള്‍ക്ക് നഷ്ടമായത് ജീവൻ

09 APRIL 2017 11:07 AM IST
മലയാളി വാര്‍ത്ത

പതിനേഴുകൊല്ലം മുമ്പ് ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് ആണ്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ആ അച്ഛന്‍ ഒരുപാട് സന്തോഷിച്ചു. നോക്കടാ എന്റെ മക്കളെ എന്ന് ലോകത്തെ നോക്കി ഊറ്റം കൊണ്ടിട്ടുമുണ്ടാകാം. ഇക്കാഴ്ചകളൊന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ത്തല പൊലീസ് സ്റ്റേഷനുമുന്നില്‍ ആ അച്ഛന്‍ പൊട്ടിക്കരയുന്നത് ഞാന്‍ നേരില്‍ കണ്ടു. പ്രായപൂര്‍ത്തിയാകാത്ത ആ മൂന്നുമക്കളും അറസ്റ്റിലായി. പതിനെട്ടു തികയാത്തവരായതിനാല്‍ അറസ്റ്റ് എന്ന് സാങ്കേതികമായി പറയാന്‍ കഴിയില്ല. പക്ഷേ യാഥാര്‍ഥ്യം അതുതന്നെ. പട്ടണക്കാടു സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ അനന്തു അശോകനെ വധിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ ആ കുട്ടികള്‍ . അവര്‍ മാത്രമല്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുള്‍പ്പെടെ പതിനേഴുപേര്‍ അറസ്റ്റിലായി. ഏറ്റവും കൂടിയ പ്രായം ഇരുപത്തിമൂന്ന്.

'പതിനേഴുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ ചവിട്ടിയും ഇടിച്ചും കൊന്നു'. ചേര്‍ത്തല ഡിവൈഎസ്പി വൈആര്‍ റസ്റ്റത്തിന്റെ വാക്കുകളാണിത്. ക്ലാസ് റൂമില്‍ രണ്ടുകുട്ടികള്‍ തമ്മിലുണ്ടായ സ്പര്‍ദ സ്‌കൂളിന് പുറത്തേക്ക് വ്യാപിച്ചപ്പോള്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. അല്‍പ്പംകൂടി വിശദമാക്കിയാല്‍ സംഭവം ഇങ്ങനെ. ക്ലാസിലെ ഒരു പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികള്‍ ഒരേസമയം സ്‌നേഹിക്കുന്നു. വണ്‍വേ പ്രണയം. അവളെ സ്‌കൂളിന് പുറത്ത് ബസ്റ്റോപ്പില്‍ കുറച്ചു ചേട്ടന്മാര്‍ കമന്റടിക്കുന്നത് പതിവാണ്. അനന്തു ഉള്‍പ്പെടുന്ന സുഹൃദ്‌സംഘം ഈ സംഘത്തെ ചോദ്യം ചെയ്തു. അത് സ്‌കൂളിനു മുന്നില്‍ ഉന്തിലും തള്ളിലും കലാശിച്ചു. അങ്ങനെ ഒരു കൂട്ടം ചേട്ടന്മാരുമായി ശത്രുത ഉടലെടുത്തു. പ്രണയത്തിലെ രണ്ടാം നായകനും അനന്തുവിനോട് ദേഷ്യമുണ്ട്. ശത്രുക്കള്‍ ഒന്നിച്ചു. കൊല്ലപ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ ഇരുകൂട്ടരും വീണ്ടും കണ്ടുമുട്ടി. പിന്നാലെ ഏറ്റുമുട്ടി. വാശിയും വൈരാഗ്യവും വളര്‍ന്നു

അനന്തുവിന്റെ സഹപാഠിയുടെ പ്രശ്‌നം പതിയെ നാട്ടിലെ ചേട്ടന്മാരുടെ പ്രശ്‌നമായി. ആര്‍എസ്എസ് ശാഖയില്‍ ഒന്നിച്ചുള്ളവരെന്ന ബലവും ഇവര്‍ക്കുണ്ട്. ഏപ്രില്‍ അഞ്ചിന് പകല്‍ രണ്ടുവട്ടം പതിനേഴുപേരടങ്ങുന്ന സംഘം അനന്തുവിന്റെ വീടിന്റെ പരിസരത്തെത്തി. വൈകിട്ട് സൂത്രത്തില്‍ വിളിച്ചുവരുത്തി പണികൊടുക്കാന്‍ നടത്തിയ നീക്കവും പരാജയപ്പെട്ടു. തുടര്‍ന്നാണ് അഞ്ചു ബൈക്കുകളിലായി നീലിമംഗലം രാജരാജേശ്വരി ക്ഷേത്ര പരിസരത്തേക്കെത്തിയത്. സംഘത്തെ കണ്ട് അനന്തു ഓടി രക്ഷപെട്ടില്ല. ഒപ്പം കൂട്ടുകാരുള്ളതായിരുന്നു ധൈര്യം. പക്ഷേ കലിയോടെയടുത്ത കൂട്ടത്തെകണ്ട് മറ്റെല്ലാവരും ഓടി. അതിനുശേഷമുള്ള കാഴ്ചയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടത്. 

ആശുപത്രി പരിസരത്ത് വലിയ കൂട്ടം. ആ പതിനേഴുകാരന്റെ നെഞ്ചില്‍ ചതഞ്ഞ പാടുകള്‍ .ചെവിയില്‍ നിന്ന് രക്തം പുറത്തേക്കൊഴുതി കട്ട പിടിച്ചിട്ടുണ്ട്. ബന്ധുക്കളാരും പരസ്പരം സംസാരിക്കുന്നില്ല. സഹപാഠികളടക്കം നിരവധിപേര്‍ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. പ്രതികളെക്കുറിച്ച് പറയാന്‍ പൊലീസിനും ആദ്യം മടി. കാരണം പലരും പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരല്‍പ്പം കാത്തിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം. ആ കാത്തിരിപ്പിന്റെ വേളയിലാണ് അച്ഛന്മാരുടെ കണ്ണീര്‍ കാണേണ്ടിവന്നത്. തന്റെ മകന്‍ നല്ലവനാണെന്ന് ഏതൊരച്ചനും വിശ്വസിക്കുന്നു.

അത് അങ്ങനെയല്ലെന്ന് തിരിച്ചറിയേണ്ടിവരുന്നത് വലിയ വേദനയാണ്. എന്നിട്ടും പൊലീസ് കസ്റ്റഡിയിലുള്ള മക്കള്‍ക്ക് കഴിക്കാന്‍ ഭക്ഷവും കുടിക്കാന്‍ വെള്ളവുമായി അവര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കാത്തുനിന്നു. ഉറപ്പാണ് ആ പിതാക്കന്മാര്‍ തലേദിവസം മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ചാനല്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ ആ മുഖങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത ഞെട്ടല്‍ . പ്രതികള്‍ക്കൊപ്പം തന്റെ മകനെ കാണിക്കാതിരിക്കാനാകുമോ എന്ന് ഓരോ മുഖങ്ങളും നിശബ്ദമായി ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അവര്‍ക്കിടയില്‍ നിന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മുന്നോട്ടുവന്ന് ഈ ആവശ്യം ഞങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആരുടെയും ദൃശ്യങ്ങള്‍ ടിവിയില്‍ വരില്ലെന്ന് ഉറപ്പുകൊടുത്തപ്പോള്‍ ചിലര്‍ക്കെങ്കിലും നേരിയ ആശ്വാസം. 

പ്രതികളില്‍ പതിനെട്ടുവയസു പൂര്‍ത്തിയായവരെ ഒരു മുറിയിലേക്കുമാറ്റി. ക്യാമറകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പൊലീസ് നല്‍കുന്ന സമയമാണിത്. പിന്നാലെ ഡിവൈഎസ്പിയുടെ വാര്‍ത്താ സമ്മേളനം. പതിനേഴില്‍ പതിനാറുപേരെയും പിടികൂടിയെന്നും അതില്‍ ഏഴുപേര്‍ ജുവനൈലെന്നും വിശദീകരണം. ഗൗരവമേറിയ കുറ്റകൃത്യമായതിനാല്‍ എല്ലാ പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ്. അതായത് പ്രായത്തിന്റെ പരിഗണനമൂലം ശിക്ഷായിളവ് കിട്ടാനുള്ള സാധ്യത ഒഴിവായേക്കാം. 

എന്തിനുവേണ്ടിയായിരുന്നു ആ കൊലപാതകം. നിശ്ചയമായും കൊല്ലണം എന്ന ഉദ്ദേശം ആര്‍ക്കും ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ ഒരു ശരീരത്തെ തല്ലിവേദനിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പതിനേഴും പത്തൊമ്പതും വയസുകാര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരിക്കുന്നുവെന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു. നിശ്ചയമായും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ധൈര്യമാണ് അവരുടെ ശക്തി. കൈയ്യൂക്കിന്റെ അന്ധമായ തീരുമാനങ്ങള്‍ക്കൊണ്ട് നഷ്ടം സംഭവിച്ചത് അനന്തുവിന്റെ കുടുംബത്തിന് മാത്രമല്ല. ഈ ഒരു സംഭവത്തില്‍ മാത്രം മകനെയോര്‍ത്ത് പതിനേഴ് അമ്മമാരുടെ കണ്ണുകള്‍ നിര്‍ത്താതെ പെയ്യുന്നുണ്ട്. ഹര്‍ത്താലുകൊണ്ടോ പ്രതിഷേധങ്ങള്‍കൊണ്ടോ അത് തുടക്കുക അസാധ്യം. പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിക്കാത്ത രാഷ്ട്രീയവും വിദ്യാഭ്യാസവും കുടുംബപശ്ചാത്തലങ്ങളും പരാജയം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം കാലം കണ്ണുനീര്‍ കാഴ്ചകള്‍ മുന്നില്‍ വന്നുകൊണ്ടേയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends