വെള്ളാപ്പള്ളി കോളേജിൽ മാനേജ്മെന്റ് പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചുതകര്‍ത്തു

ജിഷ്ണു പ്രണോയ് വിഷയത്തില്‍ കേരളത്തില്‍ പോരാട്ടങ്ങളിരമ്പുകയാണ്. മഹിജയുടെ ദുഖം പരിഹരിക്കുന്നതിനും ജിഷ്ണുവിന് നീതി ഉറപ്പാക്കുന്നതിനുമൊപ്പം സ്വാശ്രയ കൊളേജുകളിലെയാകെ വിദ്യാര്‍ത്ഥി പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ജിഷ്ണു വിഷയത്തില്‍ പ്രത്യക്ഷസമരത്തിലുള്ള കേരളത്തിലെ പ്രമുഖ എന്‍ഡിഎ നേതാവിന്റെ കോളേജിലാണ്, വിദ്യാര്‍ത്ഥി ഇന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചുതകര്‍ത്തു. വിദ്യാര്‍ത്ഥി പീഡനത്തിന്റെ പേരില്‍ മുന്‍പ് തന്നെ കുപ്രസിദ്ധമാണ് ഈ കോളേജ്
കായംകുളം വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജ് ഹോസ്റ്റലില്‍ ആണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷ്(20) ആത്മഹത്യക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ച ശേഷം വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇതിനിടെ വിദ്യാര്‍ത്ഥി കഴിഞ്ഞദിവസം ഭക്ഷണം പുറത്തുനിന്നും കഴിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ കോളേജ് അധികാരികള്‍ ശ്രമം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും, കുട്ടിയെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂട്ടുകാര്‍ കണ്ടതിനാല്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. കതകുപൊളിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇയാളെ രക്ഷിച്ചത്. ക്വിറ്റ്, ക്വിറ്റ്, ക്വിറ്റ് എന്നെഴുതിയ ആത്മഹത്യാ കുറിച്ചും റൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























