ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സിപിഐ

ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ ഇടപെടുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ എത്തി മഹിജയെ സന്ദര്‍ശിച്ചു. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് കാനം മഹിജയ്ക്ക് ഉറപ്പു നല്‍കിയതായാണ് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ച ശേഷമാണ് കാനം മഹിജയെ കാണാനെത്തിയത്. അതേസമയം, കോടിയേരിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കാനം തയ്യാറായില്ല.
മഹിജയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് അവരെ കണ്ട ശേഷം കാനം പറഞ്ഞു. സമരം തീര്‍ക്കുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മഹിജയെ കാണുമെന്നും സൂചനയുണ്ട്. മഹിജയുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ജിഷ്ണുവിനും മഹിജയ്ക്കും നീതി ലഭ്യമാക്കും. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസിലാകും. മഹിജ അവരുടെ രീതിയിലാണ് പ്രതികരിച്ചത്. അതിന് അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. എന്നിട്ട് പ്രതികളെ പിടികൂടണമെന്ന് പറഞ്ഞ് ഹര്‍ത്താല്‍ നടത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഇതേസമയം, മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അനാവശ്യമാണെന്ന മുന്‍നിലപാട് കാനം ആവര്‍ത്തിച്ചു. പൊലീസ് നടപടി സംബന്ധിച്ച ഐ.ജി: മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പൊലീസിന്റെ എല്ലാ റിപ്പോര്‍ട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലുള്ളതായിരിക്കും. അങ്ങനെ അല്ലാത്ത ഏതെങ്കിലുമൊരു റിപ്പോര്‍ട്ട് കാണിച്ചു തരാനാവുമോ. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പൊലീസ് കുറച്ച് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha



























