നന്ദൻകോട് നാലുപേരുടെ മൃതദേഹം കണ്ടെത്തിയ വീടിനുള്ളില്‍ നിന്ന് പകുതി കത്തിയനിലയില്‍ ഒരു ഡമ്മിയും കണ്ടെത്തി

വീട്ടില്‍ നിന്ന് കാണാതായ കേഡല്‍ ജീന്‍സണ്‍ രാജയുമായി രൂപസാദൃശ്യമുള്ളതാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് ജീന്‍സണ്‍ രാജ. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലും ഒരാളുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. റിട്ടയേഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പത്മ, ഭര്‍ത്താവ് റിട്ടയേഡ് പ്രഫസര്‍ രാജതങ്കം, മകള്‍ കാരലിന്‍, ജീന്‍ പത്മയുടെ മാതൃസഹോദരി ലളിത എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കു വേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ തുടങ്ങി. ഓസ്‌ട്രേലിയയില്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ സിഇഒ ആയ കേഡല്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. പലദിവസങ്ങളിലായാണ് കൊല നടന്നതെന്നാണ് സൂചന.
മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസം പഴക്കമുണ്ട്. മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി പ്രഫസറായിരുന്നു രാജതങ്കം. ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കാരലിന്‍ കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha



























