Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സർക്കാർ മുട്ടുമടക്കി. നടപടി ഉറപ്പുനൽകി പിണറായി.ജിഷ്ണുവിന്റെ കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു

10 APRIL 2017 08:33 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വികാരമായി മാറിയ അമ്മ സമരത്തിനുമുന്പിൽ എല്ലാ വാശിയും കൈവെടിഞ്ഞു സർക്കാർ. സമരം അവസാനിപ്പിച്ചത് പത്ത് ഉടമ്പടികളുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചുകൊണ്ട്; ഐജിയുടെ റിപ്പോർട്ടിനെക്കാൾ വിശ്വാസം മുഖ്യമന്ത്രി നല്കിയ ഉറപ്പിൽ; ഷാജഹാനുമായും തോക്കു സ്വാമിയുമായും ബന്ധമില്ല; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന കേരളത്തിനും മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായും ജിഷ്ണുവിന്റെ കുടുംബം
പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിലെ സമരം നേരിടുന്നതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഒളിവിൽ കഴിയുന്ന പ്രതികളെ വേഗം പിടികൂടുമെന്നും പിണറായി മഹിജയ്ക്ക് ഉറപ്പു നല്കി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
തുടർന്ന് സി.പി. ഉദയഭാനുവും കെ.വി. സോഹനും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും മാധ്യമപ്രവർത്തകരെ കണ്ടു. പൊലീസ് നടപടിയിൽ ഐജി നല്കിയ റിപ്പോർട്ടിനേക്കാൾ മുഖ്യമന്ത്രി നല്കിയ ഉറപ്പിലാണു തങ്ങൾക്കു വിശ്വാസം എന്ന് ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സർക്കാർ എഴുതി നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രഖ്യാപിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാൻ സഹായിച്ച കേരളത്തിനും മാധ്യമങ്ങൾക്കും നന്ദിയെന്ന് ശ്രീജിത്ത് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. മറിച്ചൊരു തെറ്റിദ്ധാരണയും വേണ്ട. തങ്ങൾക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാഭ്യാസ പ്രവർത്തകനായ ഷാജർഖാൻ വന്നതെന്നും അദ്ദേഹത്തേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയെന്നും ശ്രീജിത്ത് പറഞ്ഞു.
സർക്കാരിന്റെ ദൂതരായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി ഉദയഭാനും, സ്റ്റേറ്റ് അറ്റോണി കെ.വി സോഹനുമാണ് മഹിജയുമായും ജിഷ്ണുവിന്റെ ബന്ധുക്കളുമായി സമരം ഒത്തുതീർപ്പാക്കനുള്ള ചർച്ചയ്ക്ക് എത്തിയത്. ഇതിനിടെ സമരം തീർക്കാൻ മുഖ്യമന്ത്രി തന്നെ ജിഷ്ണുവിന്റെ അമ്മ മഹിജയുമായി ഫോണിൽ സംസാരിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കാമെന്നും പ്രതികളെ മുഴുവൻ പിടികൂടും എന്ന ഉറപ്പുകൾ മുഖ്യമന്ത്രി മഹിജയ്ക്ക് നൽകി.
ഏപ്രിൽ അഞ്ച് വരെ പൊലീസിന്റെ നടപടികളിൽ ജിഷ്ണുവിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചാം തീയതിക്ക് ശേഷമുള്ള പൊലീസിന്റെ നടപടികളിലാണ് പരാതിയുള്ളതെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. 10 കാര്യങ്ങളാണ് ഒത്തുതീർപ്പ് ഉടമ്പടിയിലുള്ളത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരുമടിയും കൂടാതെ സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം അറ്റോണി കെ.വി സോഹൻ തന്നെ ഫോണിൽ വിളിച്ച് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയോടും നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന സ്ഥിതിക്ക് മഹജിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. സമരം തീർന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മഹിജയെ കാണാൻ ആശുപത്രിയിലെത്തി.
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ മുഖ്യ പ്രതി വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പിടിയിലായതോടെ അഞ്ചു ദിവസമായി കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജ നടത്തിവന്ന നിരാഹാരമാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ പ്രതിനിധികളും,ഫോണിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളും മഹിജയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ജിഷ്ണു മരണക്കേസിലെ പ്രോസിക്യൂട്ടർ ആയ സി.പി. ഉദയഭാനു ആണ് ചർച്ചയ്ക്കു നേതൃത്വം നല്കിയത്.
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടിൽനിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.
സി പി എം കേന്ദ്രത്തെതൃത്വം ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് പിണറായി വിജയൻ പിടിവാശി ഉപേക്ഷിച്ചു മഹിജയുമായി ഫോണിൽ സംസാരിച്ചത്. പൊലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജുഡീഷ്യൽ അന്വേഷത്തിൽ മാത്രമാണ് വ്യത്യസ്തമായ റിപ്പോർട്ട് വന്നിട്ടുള്ളത്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഭരണകർത്താക്കളാണ്. സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കാനം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends