Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികള്‍ ആശങ്കയില്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഒറ്റ ഡ്യൂട്ടി വരുന്നു

10 APRIL 2017 08:48 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ ഒറ്റഡ്യൂട്ടി സമ്പ്രദായം കൊണ്ടുവരാന്‍ നീക്കം. ആദ്യം ഓര്‍ഡിനറി സര്‍വീസില്‍ ഒറ്റ ഡ്യൂട്ടി കൊണ്ടുവന്നു പിന്നീടു പൂര്‍ണതലത്തില്‍ നടപ്പാക്കാനാണു തീരുമാനം. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ മറപിടിച്ചു ഒറ്റ ഡ്യൂട്ടി സമ്പ്രദായം ആരംഭിക്കാനുള്ള നീക്കം കെ.എസ്.ആര്‍.ടി.സിയ്ക്കു നേരിയ സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും നൂറുകണക്കിനു എം പാനല്‍ ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമുണ്ടാക്കും.

നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടു ഡ്യൂട്ടി സമ്പ്രദായമാണു നിലനില്‍ക്കുന്നത്. അതായത് ഒരു ദിവസം ജോലി ചെയ്താല്‍ അടുത്ത ദിവസം വിശ്രമിക്കാം. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാനെന്ന പേരില്‍ ഒറ്റ ഡ്യൂട്ടി സമ്പ്രദായം ആരംഭിക്കാനാണു നീക്കം നടക്കുന്നതെങ്കിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒറ്റ ഡ്യൂട്ടി സമ്പ്രദായം നിലവില്‍ വന്നാല്‍ 24- 25 ദിവസം ജോലി ചെയ്യേണ്ടി വരും. ദിവസവും 10- 13 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കും. കഴിഞ്ഞ ദിവസം വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടതും വിശ്രമമില്ലാതെയുള്ള െ്രെഡവറുടെ ജോലിയാണെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കാനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒറ്റ ഡ്യൂട്ടി സമ്പ്രദായം ആരംഭിക്കുന്നത്.

എന്നാല്‍, റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി താഴേത്തട്ടിലുള്ള തൊഴിലാളികളുടെ പ്രതികരണമൊന്നുംതേടിയിരുന്നില്ലെന്നും യൂണിയന്‍ നേതാക്കളുടെയും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും പ്രതികരണം മാത്രമാണു ശേഖരിച്ചതെന്നും ആരോപണമുണ്ട്.

സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ സ്ഥിരം ജീവനക്കാര്‍ മാത്രമെന്ന സമ്പ്രദായം കഴിഞ്ഞദിവസം മുതല്‍ കര്‍ശനമാക്കിയതും ഒറ്റ ഡ്യൂട്ടി ആരംഭിക്കുന്നതിനാണെന്നു തൊഴിലാളികള്‍ കരുതുന്നു. ഡിപ്പോയിലെ ഏറ്റവും മുതിര്‍ന്ന െ്രെഡവറും കണ്ടക്ടറും സൂപ്പര്‍ ക്ലാസിലെ ആദ്യവണ്ടിയില്‍ ജോലി ചെയ്യണമെന്നാണു നിര്‍ദേശം. മുമ്പ് എം. പാനല്‍ ജീവനക്കാരെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ നിയോഗിച്ചിരുന്നു. മിക്ക ഡിപ്പോയിലെയും മുതിര്‍ന്ന ജീവനക്കാര്‍ ശരാശരി 52 വയസ് പ്രായക്കാരാണ്.

സൂപ്പര്‍ ക്ലാസിലെ ഏറ്റവും പ്രധാന സര്‍വീസ് 14 മണിക്കൂറോ അതിലേറെയോ ഡ്യൂട്ടി സമയമുള്ള ദീര്‍ഘദൂര സര്‍വീസുകളായിരിക്കും. പ്രായമേറിയവര്‍ ദീര്‍ഘദൂര സര്‍വീസുകള്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്യേണ്ടിവരുന്നത് അപകടങ്ങള്‍ക്കു കാരണമാകുമെന്ന് ആശങ്കയുണ്ട്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഡിപ്പോകളിലേക്കു ചീഫ് ഓഫീസറുടെ കാര്യാലയത്തില്‍നിന്നു വീണ്ടും നിര്‍ദേശം വന്നിരുന്നു. ചില ഡിപ്പോകളില്‍നിന്ന് ഇതിന്റെ പേരില്‍ പരാതിയും ഉയര്‍ന്നിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (20 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (41 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (59 minutes ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (1 hour ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (10 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (12 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (12 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (13 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (13 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (13 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (13 hours ago)

Malayali Vartha Recommends