Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

സിപിഎമ്മിന്‌ ആശ്വാസമായി സിബിഐ... ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കില്ലെന്ന് സിബിഐ

31 MARCH 2014 11:02 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മിന്‌ ആശ്വാസമായി ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചനക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കേണ്ട പ്രധാന്യം കേസിനില്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് പറഞ്ഞു. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കും ടിപി വധഗൂഢാലോചനക്കേസില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നേരത്തെ സിബിഐയോട് അഭിപ്രായം തേടിയിരുന്നു. എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം പ്രസക്തമാണോ എന്ന് അറിയിക്കണമെന്നായിരുന്നു നിര്‍ദേശം.

നിലവില്‍ ടിപി വധഗൂഢാലോചനയില്‍ എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രസക്തമാണോ എന്നാണ് പേഴ്‌സണല്‍ മന്ത്രാലയം പരിശോധിക്കുന്നത്. ടി പി വധഗൂഢാലോചനയില്‍ ഇതിന് മുമ്പും അന്വേഷണം നടന്നിട്ടുണ്ട്. കോടതി ഇതിനോടകം തന്നെ രണ്ടുപേരെ ശിക്ഷിച്ചിട്ടുമുണ്ട്. മാത്രമല്ല പ്രത്യേക കോടതി വിധി വന്നിട്ടും കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന സര്‍ക്കാര്‍ നിലപാട്.

രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചുള്ള പരാതിയും പേഴ്‌സണല്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടിണ്ട്. ഇത് കൂടി പരിഗണിച്ചാണ് സിബിഐ അന്വേഷണം പ്രസക്തമാണോ എന്ന വിഷയത്തില്‍ പേഴ്‌സണല്‍ മന്ത്രാലയം സിബിഐയോട് അഭിപ്രായം തേടിയത്.

എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപി വധ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിപി വധ ഗൂഢാലോചന സിബിഐക്ക് വിടാന്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതികളില്‍ ചിലര്‍ക്ക് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിയാനുള്ള സൗകര്യങ്ങളും വാഹനവും ഏര്‍പ്പെടുത്തിയത് സിപിഐഎമ്മാണ്. പ്രതികളുടെ അറസ്റ്റ് നടന്നതിനു ശേഷം ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അസഹിഷ്ണുത, എതിര്‍പ്പ്, ഭീഷണി കലര്‍ന്ന പ്രസംഗങ്ങള്‍ എന്നിവ ഗൂഢാലോചനയുടെ സൂചന നല്‍കുന്നു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നതല രാഷ്ട്രീയ ഗുഢാലോചനയുടെ സൂചനയാണ്. ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്ന് കോഫെ പോസ കേസില്‍ കരുതല്‍ തടങ്കലിലുള്ള ഫയാസുമായി മോഹനന്‍ മാസ്റ്റര്‍ക്കും കൊലയാളിസംഘത്തിനുമുള്ള ബന്ധം തെളിഞ്ഞു. കൊലപാതകത്തിനായി സിപിഐഎം ഉന്നതനേതാക്കള്‍ ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായും സംശയമുണ്ട്. അതിനാല്‍ കേരളത്തിനു പുറത്തുള്ള മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണം.

ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഈ പണത്തിന്റെ സ്രോതസ് കണ്ടെത്താനും സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ .  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (3 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (3 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (3 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (3 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (4 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (4 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (6 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (7 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (8 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (8 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (8 hours ago)

ഉന്നതതല യോഗം  (8 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (8 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (9 hours ago)

Malayali Vartha Recommends