വെള്ളാപ്പള്ളി നിര്‍ത്തിയില്ലെങ്കില്‍ സരിത തുടങ്ങും... തുഷാര്‍ വെള്ളാപ്പള്ളിക്ക് സോളാറുമായി അടുത്ത ബന്ധം, മോശമായി പറയുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

വെള്ളാപ്പള്ളി നടേശന്റെ മകനും എസ്‌എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക് സോളാര്‍ കമ്പനിയുമായി അടുത്ത ബന്ധമെന്ന് സരിത എസ് നായര്‍ ആരോപിച്ചു. തന്നെക്കുറിച്ച് മോശമായി പറയുന്നത് വെള്ളാപ്പള്ളി നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് വെളിപ്പെടുത്തേണ്ടി വരുമെന്നും സരിത പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെള്ളാപ്പള്ളി തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരും. ഒരു സ്‌ത്രീയ്‌ക്കെതിരെ പറയുന്നത് സഹിക്കുന്നതിന് പരിധിയുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുകള്‍ ഏപ്രില്‍ പത്തിനു ശേഷം പറയും.
ജയിലിലായിരുന്ന സമയത്ത് സരിത എഴുതി നല്‍കിയ കത്തില്‍ സരിതയെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇക്കാര്യം അഡ്വക്കേറ്റ് ഫെനി ബാലകൃഷ്‌ണന്‍ വഴിയാണ് അറിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനിടെ വെള്ളാപ്പള്ളിയ്‌ക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞെങ്കിലും അതും പുറം ലോകം കണ്ടില്ല. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞെങ്കിലും വെള്ളാപ്പള്ളി ഉറച്ചു നിന്നു. ഇതാണ് ഇപ്പോള്‍ സരിതയെ ചൊടുപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha