സെന്‍കൂമാറെന്ന ധൂമകേതുവില്‍ തട്ടി പിണറായി സര്‍ക്കാര്‍ തകരുമോ: തന്നെ തൂത്തെറിഞ്ഞവര്‍ക്ക് മറുപടി നല്‍കാന്‍ ഡിജിപി എത്തുമ്പോള്‍ മുഖ്യന്‍ വല്ലാതെ വിയര്‍ക്കും: ഡിജിപി- ചീഫ് സെക്രട്ടറി പോരിനും കളമൊരുങ്ങുന്നു

ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ സര്‍ക്കാരിന് വലിയൊരു പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. നാളെ മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ തിരിയാന്‍ ആയുധങ്ങള്‍ ധാരാളം കിട്ടിക്കഴിഞ്ഞു. അതിനിടെയാണ് സെന്‍കുമാറിന് അനുകൂലമായി കോടതി വിധിയും വന്നിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന് അധിക ഊര്‍ജ്ജം നല്‍കുന്നതാണ്. മാത്രമല്ല, സെന്‍കുമാറിന്റെ കാര്യത്തിലുള്ള കോടതി വിധി പൂര്‍ണമായി നടപ്പാക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയും പ്രതിപക്ഷത്തിന് കരുത്തേകും.
അതേസമയം, സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിയമിക്കുകയാണ് സര്‍ക്കാരിന് ഉടന്‍ ചെയ്യാന്‍ കഴിയുക. അല്ലെങ്കില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാം. എന്നാല്‍, പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത്, സെന്‍കുമാറിന് അനുകൂല വിധി പുറപ്പെടുവിച്ച ജസ്റ്റിസ് മദന്‍ ബി.ലോകൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് തന്നെ ആയതിനാല്‍ ഹര്‍ജി തള്ളാനാണ് സാദ്ധ്യത കൂടുതല്‍. ഇതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് മര്‍ദ്ദനം, മൂന്നാര്‍ കൈയേറ്റം, മന്ത്രി എം.എം. മണിയുടെ വിവാദപരാമര്‍ശങ്ങള്‍, പാപ്പാത്തിച്ചോലയിലെ കുരിശു പൊളിക്കല്‍ സംഭവങ്ങളും സര്‍ക്കാരിനെ തിരിഞ്ഞു കുത്തും. രാഷട്രീയ കാരണങ്ങളാലല്ല സെന്‍കുമാറിനെ നീക്കിയതെന്ന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കോടതി വിധിയോടെ അത് ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു. സെന്‍കുമാറിന് രണ്ടു മാസമേ സര്‍വീസ് കാലാവധിയുള്ളൂവെങ്കിലും ഡി.ജി.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി സര്‍ക്കാരിന് കനത്ത പ്രഹരമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറാം നാളിലാണ് പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റികൊണ്ട് ഉത്തരവിറങ്ങിയത്. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷനിലേക്ക് മാറ്റികൊണ്ടാണ് ഉത്തരവിറങ്ങിയതെങ്കിലും ചുമതലയേല്‍ക്കാതെ സെന്‍കുമാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു. ജിഷ കേസിലേയും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ അന്വേഷണ വീഴ്ചയുമാണ് മാറ്റത്തിന് പുറമേ പറയുന്ന കാര്യങ്ങളെങ്കിലും സിപിഎം കണ്ണൂര്‍ ഘടകത്തിന്റെ അനിഷ്ടമായിരുന്നു കസേര നഷ്ടപ്പെട്ടതിന് പ്രധാനകാരണമായി പറയുന്നത്. കതിരൂര്‍ മനോജ് വധക്കേസ്, ഷുക്കൂര്‍ വധക്കേസ്, ടി.പി വധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കേസുകളില്‍ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളാണ് അനിഷ്ടത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ടായി.
നയപരമായ തീരുമാനമാണ് സെന്‍കുമാറിന്റെ മാറ്റത്തിന്റെ പിന്നിലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് അഡമിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലും ഹൈക്കോടതിയും സെന്‍കുമാറിന്റെ ഹര്‍ജി തള്ളിയത്. 2011 ലെ പൊലീസ് ആകട് അനുസരിക്കാതെയാണ് തന്റെ മാറ്റമെന്ന ഹര്‍ജിയിലെ വാദം സി.എ.ടി പരിഗണിച്ചുമില്ല. സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിയമസഭയ്ക്കകത്തും മുഖ്യമന്ത്രി ഉയര്‍ത്തിയത്. തന്നെ ഡി.ജി.പി പദവിയില്‍നിന്ന് മാറ്റിയശേഷം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്;നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കോടതിയില്‍ വാദമുഖങ്ങള്‍ ശരിവയ്ക്കും വിധത്തിലുള്ള സംഭവവികാസങ്ങളാണ് യാദൃശ്ചികമായെങ്കിലും പിന്നീടുണ്ടായത്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എങ്ങോട്ട്?
സെന്‍കുമാറിനെ തിരിച്ചെടുക്കേണ്ടി വന്നാല്‍ നിലവിലെ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയ്ക്ക് പുതിയ ചുമതല എന്താകും എന്നതും ഏവരും ഉറ്രുനോക്കുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധി എടുത്തതോടെ പകരം ചുമതല ബെഹ്‌റയ്ക്ക് നല്‍കിയിരുന്നു. അതിനാല്‍ സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍ ബെഹ്‌റ വിജിലന്‍സ് ഡയറക്ര്‍ സ്ഥാനത്തേക്ക് മാറുമോ എന്നതാണ് അറിയേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനവും ശ്രദ്ധേയമാകും. നാളെ നിയമസഭ തുടങ്ങുന്നതിനാല്‍ അവിടെയും വലിയ ചര്‍ച്ചയായി ഇത് മാറും. സെന്‍കുമാറിന് തിരികെ സ്ഥാനം നല്‍കുന്നതോടെ വലിയ അഴിച്ചുപണി പൊലീസ് ഉന്നതതലത്തില്‍ ഉണ്ടാകാനും ഇടയുണ്ട്.
https://www.facebook.com/Malayalivartha


























