യാത്രയ്ക്കിടെ അമ്മയുടെ കൈവിട്ടുപോയ ബാലനെ പോലീസ് കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍

ഞായറാഴ്ച ഉച്ചയോടെ കിളിമാനൂരിലാണ് സംഭവം. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോങ്ങനാട് ബന്ധുവീട്ടിലേക്ക് പോകവെയാണ് ചിറയിന്‍കീഴ് മുടപുരം പാലസില്‍ അന്‍സിലിനെ (12) കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെല്ലാം ഏറെനേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബന്ധുവീടുകളിലെല്ലാം ഫോണില്‍ വിളിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് കിളിമാനൂര്‍ പോലീസില്‍ വിവരമറിയിച്ചു. സി.ഐ. പ്രദീപ്കുമാര്‍, എസ്‌ഐ വി. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അടുത്ത സ്‌റ്റേഷനുകളിലെല്ലാം വിവരമറിയിച്ചു. അമ്മയും കുട്ടികളും ബസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ കുട്ടിയെ കണ്ടെത്തി.
ബസിറങ്ങി തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയെയും സഹോദരങ്ങളെയും കണ്ടില്ലെന്ന് കുട്ടി പറഞ്ഞു. പരിഭ്രമിച്ച കുട്ടി അമ്മ ഇറങ്ങിക്കാണില്ലെന്നു കരുതി അതേ ബസില്‍ തിരികെ കയറുകയായിരുന്നു. ബസില്‍ നടത്തിയ അന്വേഷണത്തിലും അമ്മയെയും സഹോദരങ്ങളെയും കാണാഞ്ഞതോടെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























