മണിയുടെ മന്ത്രി ഭാവി ഇനി സെന്‍കുമാറിന്റെ കയ്യില്‍

ഇന്നത്തെ സുപ്രീം കോടതി വിധി പശ്ചാത്തലത്തില്‍ സെന്‍കുമാര്‍ വീണ്ടും ഡിജിപിയായി വന്നാല്‍ പൊമ്പിള്ളെ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയില്‍ നടപടി എടുക്കേണ്ടിവരും. മൂന്നാറിലെ സമരത്തില്‍ പൊമ്പിള്ളെ ഒരുമ പ്രവര്‍ത്തകര്‍ കാട്ടിലായിരുന്നു പരിപാടി നടത്തിയിരുന്നതെന്ന മണിയുടെ പ്രസംഗമാണ് നിലവില്‍ പ്രകോപനം ഉണ്ടാക്കിയത്. സെന്‍കുമാര്‍ ചാര്‍ജ്ജെടുത്താല്‍ നേരിട്ട് പരാതി നല്‍കാനാണ് സംഘടനയുടെ തീരുമാനം. കേസെടുത്താല്‍ മണി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരും. മണിയെ മന്ത്രിസഭ തന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ കേസ് കൂടിയുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരുക ബുദ്ധിമുട്ടാകും. കേസ് രജിസ്റ്റര്‍ ചെയ്താല്‍ സിപിഎം കേന്ദ്രക്കമ്മറ്റി തന്നെ നേരിട്ട് ഇടപെട്ട് മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























