വിവാദ പരാമര്‍ശം; എം.എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മിഷന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇടുക്കി ജില്ല പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച അടിമാലിയിലെ ഇരുപതേക്കറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. മൂന്നാറിലെ സമരനാളുകളില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു കാട്ടിലായിരുന്നു പണി എന്ന ദ്വയാര്‍ഥപ്രയോഗമാണു പ്രതിഷേധത്തിനിടയാക്കിയത്. പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണു ശക്തമായ പ്രതിഷേധം അലയടിച്ചത്.
അതേസമയം, മന്ത്രി എം.എം. മണി സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണെന്നു ആരോപിച്ച് പൊന്പിള ഒരുമൈ നേതാക്കള്‍ ആരംഭിച്ച സമരം തുടരുകയാണ്.
https://www.facebook.com/Malayalivartha


























