കേസ് തോല്‍ക്കുമെന്ന് നേരത്തെ മനസിലാക്കി; ജേക്കബ് തോമസിനെ നീക്കിയത് ബഹ്‌റക്ക് വേണ്ടി

റ്റി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പ്രതികൂലമായി വിധി വരുമെന്ന് മനസിലാക്കിയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് സയാക്ടര്‍ സ്ഥാനത്ത് നിന്നും അവധി എടുക്കാന്‍ നിര്‍ദ്ദേശിച്ചതും ബഹ്‌റയെ ഡയറക്ടറാക്കാന്‍ തീരുമാനിച്ചതും.
സെന്‍കുമാര്‍ കേസ് സര്‍ക്കാരിനു അനുകുലമായി മാറാനിടയില്ലെന്ന് നിയമ വിദഗ്ദര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് വിവരം. കേസ് അനുകൂലമാകില്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ ഹരീഷ് സാല്‍വയെ രംഗത്തിറക്കിയത്. ഹരീഷ് സാല്‍വയാകട്ടെ കേസ് ജയിക്കാന്‍ സാധ്യതയില്ലെന്ന കാര്യം പിണറായിയെ അറിയിച്ചെന്നാണ് വിവരം.
ജേക്കബ് തോമസിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നത്രേ. ഒരു ഘട്ടത്തില്‍ സെന്‍കുമാറിനു വേണ്ടിയാണോ തന്നെ മാറ്റുന്നതെന്നും ചോദിച്ചത്രേ. എന്നാല്‍ പിണറായി മനസു മറന്നില്ല. ക്രമസമാധാന ചുമതലയുള്ള ഡി ജി പി യുടെ സ്ഥാനത്ത് നിന്നും ജയിലിലേക്കോ ഫയര്‍ ഫോഴ്‌സിലേക്കോ മാറാന്‍ ബഹ്‌റക്ക് സമ്മതമുണ്ടായിരുന്നില്ല. എന്നാല്‍ വിജിലന്‍സ് അങ്ങനെയല്ല. അത് അധികാരങ്ങള്‍ ഏറെയുള്ള വകുപ്പാണ്. ബഹ്‌റ പിണറായിയുടെ വിശ്വസ്തനായതിനാല്‍ സര്‍ക്കാരിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യാം.
ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ ഐ.എം.ജി.ഡയറക്ടറായി നിയമിക്കും. സ്വാഭാവികമായും പഠനത്തിലും ഗവേഷണത്തിലും തത്പരനായ ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്തില്‍ തൃപ്തിപെടും.
ലോകനാഥ് ബഹ്‌റ സി ബി ഐ യില്‍ ഡപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. ഏതെങ്കിലുമൊരു വകുപ്പില്‍ അദ്ദേഹത്തിന് ഡ പൂട്ടേഷന്‍ തരപ്പെടും. അങ്ങനെ വരുകയാണെങ്കില്‍ ബഹ്‌റയെ പിണക്കാന്‍ മുഖ്യമന്ത്രി തയാറാകില്ല. സി ബി ഐ യില്‍ ബഹ്‌റ എത്തുകയാണെങ്കില്‍ ലാവ് ലിന്‍ കേസിലുള്ള നിലപാടില്‍ മാറ്റം വരുമെന്നു കരുതാം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും ഇതില്‍ നിര്‍ണായകമായേക്കാം.
ഇതൊക്കെയാണെങ്കിലും ബഹ്‌റയെ ഒഴിവാക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
.
https://www.facebook.com/Malayalivartha


























