നിയമസഭ സമ്മേളനത്തിന് കൊഴുപ്പേകാന്‍ നിരവധി വിഷയങ്ങള്‍; മഹിജ മുതല്‍ സെന്‍കുമാര്‍ വരെ; ഗോമതിയും കൗസല്യയും നിരാഹാരസമരം തുടങ്ങിയത് മണിക്ക് വിനയായി

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിരവധി വിഷയങ്ങള്‍. മഹിജ മുതല്‍ സെന്‍കുമാര്‍വരെ നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്.
അതേ സമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം തുടങ്ങി. കൗസല്യ തുടങ്ങിവെച്ച സമരത്തിലേക്ക് ഇന്ന് രാവിലെ ഗോമതിയും പങ്കാളിയായി.
സമരം മൂന്നാം ദിനത്തില്‍ എത്തി നില്‍ക്കേ മന്ത്രി മണി നേരിട്ടെത്തി മാപ്പ് പറയാതെ പിന്മാറില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. കടുത്ത തണുപ്പിനിടയിലും ഇന്ന് രാവിലെ മുതല്‍ അവര്‍ നിരാഹാരം തുടങ്ങി.
തങ്ങള്‍ ഒരു തരത്തിലും പിന്നോട്ടില്ലെന്ന് കൗസല്യ പറഞ്ഞു. മന്ത്രി മൂന്നാറില്‍ എത്തി മാപ്പു പറയാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ന് സമരത്തിലേക്ക് വന്ന ഗോമതിയും പറഞ്ഞു. ഒരു തരത്തിലും പിന്നോട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊമ്പിളൈ ഒരുമൈ സമരത്തിന് ഒപ്പമുണ്ട്.
അതിനിടയില്‍ മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയുണ്ടാകുമെന്നും മണിക്കെതിരേ നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിക്കെതിരേ നേരത്തേ പാര്‍ട്ടിക്കുള്ളിലെയും വനിതാ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലും വിഷയം വന്‍ വിവാദമുണ്ടാക്കിയേക്കും. മണിയുടെ രാജിയും മൂന്നാര്‍ ഒഴിപ്പിക്കലും സെന്‍കുമാര്‍ വിഷയവുമെല്ലാം സഭയില്‍ പ്രതിപക്ഷം വിഷയമാക്കിയേക്കും. അതേസമയം കഴിഞ്ഞ ദിവസം മാപ്പു പറയില്ലെന്ന് നിലപാടെടുത്ത് എംഎം മണി തന്നെ രംഗത്തെത്തിയിരുന്നു.
താന്‍ ഇതിനകം പല തവണ ഖേദം പ്രകടിപ്പിച്ചിരുന്നു. അതു തന്നെ ധാരാളമാണ്. മൂന്നാറില്‍ നേരിട്ടെത്തി മാപ്പുപറയില്ലെന്നും ഇടുക്കിയില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ തന്നെ അനാവശ്യമാണെന്നും മണി പറഞ്ഞിരുന്നു. മണിയുടെ വിവാദ പ്രസ്താവനയില്‍ പൊമ്പിളൈ ഒരുമൈയുടെ സമരകേന്ദ്രത്തോട് ചേര്‍ന്ന് വിശദീകരണയോഗത്തിന് സിപിഎം ഇടുക്കി ജില്ലാഘടകം പദ്ധതിയിടുന്നതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























