സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഘാട്‌ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹക്കാര്യം സഹീര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഷാരൂഖ് ഖാന്‍ നായകനായ ചക്‌ദേ ഇന്ത്യ ചിത്രത്തിലെ ശ്രദ്ധേയവേഷം ചെയ്ത നടിയാണ് സാഗരിക. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹീറിന്റെ കൂട്ടുകാരന്‍ യുവ് രാജ് സിങ്ങിന്റെയും ബോളിവുഡ് നടി ഹസല്‍ കീച്ചിന്റെയും വിവാഹവേളയിലാണ് സഹീറും സാഗരികയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന സംശയം ആള്‍ക്കാര്‍ക്ക് തോന്നിത്തുടങ്ങിയത്. ഇരുവരും ചടങ്ങില്‍ ഒന്നിച്ചെത്തുകയായിരുന്നു.
ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ച സഹീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം നായകനാണ്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സഹീര്‍ അംഗമായിരുന്നു.
https://www.facebook.com/Malayalivartha


























