നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍

സി.പി.ഐയേയും സിപിഐയുടെ റവന്യൂ വകുപ്പിനെതിരേയും ശക്തമായി വിമര്‍ശിച്ച മണിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തോടായിരുന്നു കാനത്തിന്റെ പ്രതികരണം. വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു.
മണിയുടെ സംസാരം നാട്ടുശൈലിയാണെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണ് . മാധ്യമങ്ങളും അത് വളച്ചൊടിച്ചു. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസംഗം ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ എം.എം മണി അതിന് മാപ്പും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മണിയുടെ വിവാദപരാമര്‍ശങ്ങളും മൂന്നാര്‍ കയ്യേറ്റവും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുമെന്നും ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് പൊളിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിയുടേത് നാടന്‍ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha


























