ബസിലെ പ്രണയ ലീലകള്‍ അതിരുവിട്ടു; ഒടുവില്‍ യാത്രക്കാര്‍ ഇടപെട്ടു, പിന്നീട് സംഭവിച്ചത്!!

ഓടുന്ന കെഎസ്ആര്‍ടിസി ബസിലെ പ്രണയ ലീലകള്‍ അതിരുവിട്ടതോടെ യാത്രക്കാര്‍ ഇടപെട്ടു. കമിതാക്കളെ അര്‍ധരാത്രി പെരുവഴിയില്‍ ഇറക്കി വിട്ടു. പെണ്‍കുട്ടിയെ അര്‍ധരാത്രി ഇറക്കി വിടുന്നതില്‍ മനസലിവു തോന്നിയ യാത്രക്കാര്‍ തിരികെ ബസില്‍ വിളിച്ചു കയറ്റിയെങ്കിലും, രണ്ടു പേരെയും രണ്ടു സീറ്റിലിരുത്തി പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം - കോഴിക്കോട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലായിരുന്നു സംഭവങ്ങള്‍.
കോഴിക്കോട് സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ കമിതാക്കള്‍ തിരുവനന്തപുരത്തു നിന്നാണ് ബസില്‍ കയറിയത്. രാത്രി എട്ടു മണിയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം കഴിഞ്ഞപ്പോള്‍ മുതല്‍ ഇരുവരും പ്രണയ ലീലകള്‍ ആരംഭിച്ചിരുന്നു. പ്രണയ ലീലകള്‍ എല്ലാ പരിധികളും ലംഘിച്ചു പോകുകയും ചെയ്തു. ഇവര്‍ ഇരുന്ന സീറ്റിന്റെ എതിര്‍ദിശയില്‍ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് ഇരുന്നിരുന്നത്.
എല്ലാ പരിധികളും ലംഘിച്ച് കമിതാക്കളുടെ പ്രണയ ലീലകള്‍ മുന്നേറിയതോടെ കുടുംബത്തിനും അസ്വസ്ഥത അനുഭവപ്പെട്ടു. കുടുംബത്തിലെ പെണ്‍കുട്ടികള്‍ ഇവരുടെ ലീലകള്‍ കാണാതിരിക്കാന്‍ അമ്മയും അച്ഛനും പാടുപെടുകയും ചെയ്തു. ആലപ്പുഴ എത്തിയതോടെയാണ് കുടുംബവും മറ്റു യാത്രക്കാരും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ലെന്നും ഇരുവരെയും റോഡില്‍ ഇറക്കി വിടണമെന്നും യാത്രക്കാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നു രണ്ടു കിലോമീറ്ററോളം ദൂരം ഈ സമയം ബസ് മുന്നോട്ടു പോയിരുന്നു. യാത്രക്കാരുടെ എതിര്‍പ്പ് ശക്തമായതോടെ ബസ് നിര്‍ത്തി ഇരുവരെയും റോഡില്‍ ഇറക്കി വിട്ടു. എന്നാല്‍, പെണ്‍കുട്ടിയെ റോഡില്‍ ഇറക്കി വിടുന്നതിന്റെ അനൗചിത്യം മനസിലാക്കിയ യാത്രക്കാര്‍ ഇരുവരെയും തിരികെ ബസില്‍ വിളിച്ചു കയറ്റി. തുടര്‍ന്നു രണ്ടു പേരെയും രണ്ടു സീറ്റില്‍ ഇരുത്തിയാണ് യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha


























