പ്രതിശ്രുത വധു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പ്രതിശ്രുത വധുവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തി. ആനാവൂര്‍ മാധവ മന്ദിരത്തില്‍ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്‍- ഗീത ദമ്പതികളുടെ മകള്‍ സുമിയാണ് (28) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മുറിയ്ക്കുള്ളില്‍ സുമിയുടെ മൃതദേഹം കണ്ടത്. നെടുമങ്ങാട് കോ-ഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജില്‍ ട്യൂട്ടറായി ജോലി നോക്കി വരികയായിരുന്നു എം.എസ്സി നഴ്‌സിംഗ് ബിരുദധാരിയായ സുമി.
മേയ് 29ന് മലയം സ്വദേശിയായ യുവാവുമായി സുമിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയ്ക്കുള്ളില്‍ കയറികിടന്ന സുമിയെ ചായകുടിക്കാന്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അനക്കമില്ലാതെ കണ്ടത്. ഉടന്‍ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്തോ വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























