ജേക്കബ് തോമസ് അവധി നീട്ടിയത് കസേര നിഷേധിച്ചതിനാല്‍... ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങി വരേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ തസ്തിക തിരികെ വേണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധി നീട്ടിയതെന്ന് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കണ്ടപ്പോള്‍ ജേക്കബ് തോമസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങി വരേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി. സര്‍ക്കാര്‍ നയങ്ങള്‍ അനുസരിക്കാത്ത ഒരാളെ തനിക്ക് വിജിലന്‍സ് ഡയറക്ടര്‍ ആയിരുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ജേക്കബ് തോമസ് പിണറായി വിജയന്റെ മുകളില്‍ കളിച്ചപ്പോഴാണ് അദ്ദേഹം ഔട്ടായത്. ജേക്കബിന് പിണറായിയെ അറിയില്ല. ആരുടെയെങ്കിലും കീഴ്ജീവനക്കാരനായിരിക്കാന്‍ പിണറായി ഒരിക്കലും തയ്യാറാകില്ല. തലയില്‍ കയറാന്‍ നോക്കിയാല്‍ പിണറായി തള്ളി താഴെയിടും. അതാണ് അദ്ദേഹത്തിന്റെ ശീലം. ജേക്കബ് തോമസിനെ പിണറായിക്ക് ഇഷ്ടമായിരുന്നു. ജേക്കബ് ബാധ്യതയാകുമെന്ന് പലരും പറഞ്ഞിട്ടും പിണറായി കേട്ടില്ല.
ജേക്കബിന്റെ ഇമേജ് തന്നെയാണ് ഇഷ്ടപ്പെടാനുള്ള കാരണം. എന്നാല്‍ അദ്ദേഹത്തിന് മീഡിയ ക്രേസാണെന്ന് പിണറായി പിന്നീടാണ് മനസിലാക്കിയത്. ചാനലുകളെ കണ്ടാല്‍ അദ്ദേഹം വീണുപോകും. മാധ്യമങ്ങളോട് സംസാരിക്കാന്‍ നിഘണ്ടു പരതുന്ന ഐ.പി.എസുകാരന്‍ എന്ന പേര് ജേക്കബിന് വീണിട്ടുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല. വിജിലന്‍സ് കേസുകള്‍ തോന്നിയ മട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കുലര്‍ ഇറക്കി. പ്രധാന വിഷയങ്ങളില്‍ പോലും സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ല. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വിജിലന്‍സ് തത്വദീക്ഷയില്ലാതെ നടപടിയെടുത്തു. ജേക്കബ് തോമസിനെ സംരക്ഷിച്ചതിന്റെ പേരില്‍ തഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തനിക്കെതിരായി.
ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത് പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അനുസരിച്ചു. ഒരു മാസത്തെ അവധി കഴിഞ്ഞപ്പോള്‍ തന്നെ മടങ്ങിയെത്തി.
സെന്‍കുമാറിനു നിയമനം നല്‍കുമ്പോള്‍ ബഹ്‌റ വിജിലന്‍സിലെത്തും. സെന്‍കുമാര്‍ ഒഴിയുന്ന ഐ.എം.ജി.ഡയറക്ടര്‍ സ്ഥാനമാണ് പിന്നീടുള്ളത്.
മൂന്നാര്‍ സബ് കളക്ടര്‍ ശ്രീറാമിനെതിരെ പിണറായി പറഞ്ഞ വാചകം ജേക്കബും കേള്‍ക്കാന്‍ വേണ്ടി കൂടി പറഞ്ഞതാണ്. തോന്നിയ പോലെ ഭരിക്കാന്‍ കേരളത്തില്‍ ആരെയും വിടില്ല എന്നതായിരുന്നു ആ വാചകം.
https://www.facebook.com/Malayalivartha


























