കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍ വിഭാഗക്കാരുടെ സമരം പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നും എന്നാല്‍, രാത്രി ഒരു ഫിഫ്റ്റ് കൂടി അനുവദിക്കുമെന്നും യൂണിയനുകള്‍ക്ക് ഗതാഗതമന്ത്രി ഉറപ്പ് നല്‍കി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ, ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ, എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ, പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടു വരെ എന്നിങ്ങനെ ആയിരിക്കും പുതിയ ഷിഫ്റ്റ്.
https://www.facebook.com/Malayalivartha


























