സെന്‍കുമാറിന്റെ നിയമനം; സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് വി എസ്

ടിപി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. പരമോന്നത നീതിപീഠത്തിന്റെ വിധിയാണ് ഇതെന്നും നടപ്പാക്കാന്‍ താമസിക്കരുതെന്നുന്നും വിഎസ് വിധിവന്നയുടനെ പ്രതികരിച്ചിരുന്നു.
വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് വിഎസും രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























