സ്വന്തമായിട്ടൊരു മതവും ചിഹ്നവും ഉണ്ടായിരുന്നെങ്കില്‍ ഏക്കറിന് കണക്കിന് ഭൂമി കയ്യേറാമായിരുന്നു

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു വീണ്ടും. മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തെയാണ് അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. മതനേതാക്കളെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിച്ചതാണ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ക്രിസ്ത്യന്‍ ,ഹിന്ദു ,മുസ്ലീം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങനെ ശരിയാകുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഇതൊരു നല്ല ചാന്‍സാണ്. എത്രയും വേഗം ഒരു മതം ഉണ്ടാക്കണം. എന്നിട്ട് ഒരു ചിഹ്നം കണ്ടുപിടിക്കണം അതിന് നിങ്ങളെന്നെ സഹായിക്കണം എന്നിട്ട് ആ ചിഹ്നം മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മുകളിലും സ്ഥാപിക്കണം. അതാകുമ്പോള്‍ ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കര്‍ നമുക്കും കിട്ടുമെന്ന് ജോയ് മാത്യു പറയുന്നു. പിന്നീട് അതൊരു റിസോര്‍ട്ട് ആക്കി മാറ്റാം. എത്രയും പെട്ടെന്നു ഒരു ദൈവം, ദൈവത്തിനു പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപത്തിലേക്ക്;
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിക്കുന്നത് നമുക്ക് മനസ്സിലാക്കാം. ഇതിപ്പോള്‍ മതനേതാക്കളെയും ക്ഷണിച്ചിരിക്കുന്നു. ക്രിസ്ത്യന്‍ ,ഹിന്ദു ,മുസ്ലിം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങിനെ ശരിയാവും? അപ്പോള്‍ ഇതൊരു നല്ല ചാന്‍സാണു. എത്രയും പെട്ടെന്ന് നമുക്കൊരു മതം ഉണ്ടാക്കി ഒരു ചിഹ്നം കണ്ടുപിടിച്ച് അത് മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മണ്ടക്കും സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കര്‍. പിന്നീട് നമുക്കതൊരു റിസോര്‍ട്ട് ആക്കി മാറ്റാം എന്തു പറയുന്നു? അതിനാല്‍ നമുക്ക് എത്രയും പെട്ടെന്നു ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha


























