മാധ്യമങ്ങളോട് ശക്തമായ പ്രതിഷേധം

ധനവകുപ്പിനെയോ കിഫ്ബിയുടെയോ പ്രവര്‍ത്തനങ്ങളെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതിനോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ടാക്‌സ് കണ്‍സള്‍ട്ടന്‍സ് സംസ്ഥാന സമ്മേളനത്തില്‍ പദ്ധതികള്‍ക്കായി ബജറ്റിന് പുറത്ത് പണം അനുവദിക്കുന്നതിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പുറത്തുനിന്ന് വായ്പയെടുക്കുന്ന തരികിട കളിയെന്ന പ്രയോഗമാണ് വിവാദമായത്.
മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജി സുധാകരന്‍ പ്രതികരിച്ചു. പുറത്തുനിന്ന് വായ്പയെടുക്കുന്ന തരികിട കളിയെന്ന പ്രയോഗം ധനമന്ത്രി തോമസ് ഐസക്കിന്റെ കിഫ്ബിയെക്കുറിച്ചല്ലെന്നാണ് ജി സുധാകരന്റെ വിശദീകരണം വാര്‍ത്ത വെറും ഭാവനാ സൃഷ്ടിയാണ്. കിഫ്ബി മൂലം സംസ്ഥാനത്തുണ്ടാകുന്ന വികസനക്കുതിപ്പിനെപ്പറ്റിയാണ് പറഞ്ഞത്. ഇതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. വിവിധ വകുപ്പുകളില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഗുണകരമല്ലാത്ത ശീലങ്ങള്‍ ഒഴിവാക്കുന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























