പത്മനാഭസ്വാമി ക്ഷേത്രം എക്‌സി. ഓഫിസര്‍ കെ.എന്‍.സതീഷിനെ മാറ്റും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയില്‍ നിന്ന് കെ.എന്‍ .സതീഷിനെ മാറ്റും. എക്‌സിക്യൂട്ടീവ് ഓഫീസറായി മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരന്റെയും, തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനായ ഡോ.ആര്‍ .കണ്ണന്റെയും പേരുകള്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് കൈമാറി. സംസ്ഥാനസര്‍ക്കാര്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് നിര്‍ദേശിച്ചത്. നാളെ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുത്തേക്കും. ഭരണസമിതിയുമായി തെറ്റിനില്‍ക്കുന്ന കെ.എന്‍ .സതീഷിനെ മാറ്റണമെന്ന് തിരുവിതാംക്കൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha























