സൂര്യ ടിവിയില്‍ ലേബര്‍ എന്‍ഫോഴ്‌സ്മന്റ് വകുപ്പിന്റെ മിന്നല്‍ റെയ്ഡ്

സൂര്യ ടി വി കൊച്ചി ഓഫീസിലെ നഗ്‌നമായ തൊഴില്‍ ലംഘനങ്ങള്‍ സ്ഥിതീകരിച്ച സംസ്ഥാന തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.എറണാകുളം റീജിനല്‍ ലേബര്‍ കമ്മീഷനു കീഴിലുള്ള നാലംഗ സംഘമാണു റെയ്ഡിനു എത്തിയത്.റെയ്ഡില്‍ സഹകരിക്കാന്‍ ശ്രമിച്ച തൊഴിലാളികളെ അതില്‍ നിന്നും പിന്തിരിക്കാന്‍ എച് ആര്‍ മാനേജര്‍ വിനീഷ,സൂര്യയുടെ ലേബര്‍ റിലേഷന്‍ ഓഫീസര്‍ ജോയ് തുടങ്ങിയവര്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനു ഇടയാക്കി.എന്നാല്‍ മാനേജ്മന്റ് ഭീഷണി വക വയ്ക്കാതെ ഏകദേശം പകുതിയിലധികം തൊഴിലാളികള്‍ തങ്ങളുടെ ദയനീയ അവസ്ഥ ഉദ്യോഗസ്ഥരെ പറഞ്ഞു മനസിലാക്കി.നിയമപരമായ ബോണസ് നല്‍കതിരിക്കുക,വര്‍ഷങ്ങളായി മനപ്പൂര്‍വ്വം പ്രോമോഷന്‍ തടഞ്ഞു വയ്ക്കുക,തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അടിസ്ഥാന ശമ്പളം പോലും നല്‍കാതിരിക്കുക തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികള്‍ കേട്ട് കേള്‍വി പോലും ഇല്ലാത്തതാണെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാനലിനെതിരെ പരാതികള്‍ ഇതിന് മുമ്പും ഉയര്‍ന്നിട്ടുള്ളതായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. നഗ്നമായ നിയമലംഘനം ചോദ്യം ചെയ്താല്‍ കയ്യൂക്കിന്റെ ഭാഷയിലാണ് മറുപടിയെന്നും മുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























