സിന്ധു ജോയിയുടെ മനസ്സമ്മതം നടന്നു

എസ്.എഫ്.ഐ.യുടെ മുന്‍ നേതാവ് സിന്ധു ജോയിയുടേയും ശാന്തിമോന്‍ ജേക്കബിന്റേയും മനസ്സമ്മത ചടങ്ങ് നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയിലായിരുന്നു ചടങ്ങ്. ഈ മാസം 27 നാണ് വിവാഹം. മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്ബ്.
മുന്‍ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയി ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ല. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ച് തോറ്റു. പിന്നീട് സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയെങ്കിലും വൈകാതെ രാഷ്ട്രീയത്തോടു വിടപറഞ്ഞ് പഠനത്തിലേക്കും ഗവേഷണത്തിലേക്കും തിരിഞ്ഞു.
അടിമാലി സ്വദേശിയായ ശാന്തിമോന്‍ ദീര്‍ഘനാളായി യു.കെ.യില്‍ ബിസിനസ്മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഭാര്യ മിനി മൂന്നര വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ആത്മീയ മേഖലയില്‍ സജീവമാകുകയായിരുന്നു. ഭാര്യയെക്കുറിച്ചെഴുതിയ 'മിനി ഒരു സക്രാരിയുടെ ഓര്‍മ' എന്ന പുസ്തകം വായിച്ചാണ് സിന്ധു ശാന്തിമോനുമായി സൗഹൃദത്തിലായത്. ശാന്തിമോന്റെ രണ്ടു മക്കള്‍ പഠനം പൂര്‍ത്തിയാക്കി യു.കെ.യില്‍ ജോലി ചെയ്യുകയാണ്. വിവാഹശേഷം ശാന്തിമോനൊപ്പം യു.കെ.യിലേക്ക് പോകുമെന്ന് സിന്ധു പറഞ്ഞു.
https://www.facebook.com/Malayalivartha























