ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് അവയവ ദാനത്തിനു സൗകര്യമൊരുക്കാന്‍ തീരുമാനമായത്. തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവം ദാനം ചെയ്യാനാണ് സൗകര്യമൊരുക്കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. അവയവ ദാനം നടത്തുന്ന തടവുകാര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കണ്ട് നല്‍കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























