ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രണ്ടു വര്‍ഷത്തിനകം കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (കെ.സി.സി.)പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. 355 കോടിയാണ് കെ.സി.സി നിര്‍മ്മാണത്തിന് ചെലവിടുക. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ (എം.സി.സി.) പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി 153 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മലബാര്‍ മേഖലയില്‍ നിന്നും കാന്‍സര്‍ ചികിത്സ തേടി തിരുവനന്തപുരത്തെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ എം.സി.സിയില്‍ സ്ഥാപിക്കും. കാന്‍സര്‍ സെന്ററുകളിലെ കേടുവന്ന യന്ത്രോപകരണങ്ങള്‍ നന്നാക്കാന്‍ ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. കൂടാതെ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും പ്രത്യേക കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സെന്ററുകള്‍ സ്ഥാപിക്കുക.
https://www.facebook.com/Malayalivartha























