കല്യാണം വിളി കഴിഞ്ഞു ഇനി ഉല്ലാസയാത്ര... എളമരം കരീമും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോടിയേരി ബാലകൃഷ്‌ണനും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറുണ്‍ അല്‍റഷീദും കണ്ടതിന്റെ വിവാദം കെട്ടടങ്ങിയില്ല. വീണ്ടും മറ്റൊരു സിപിഎം നേതാവുമായുള്ള ഫോട്ടോ പുറത്ത്. ആദ്യത്തേത് കല്യാണം വിളിയായിരുന്നു ലക്ഷ്യമെങ്കില്‍ ഇത് ഉല്ലാസ യാത്രയായിരുന്നു. എളമരം കരീമും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
തേക്കടിയിലെ ഉല്ലാസയാത്രക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതാണ് ദൃശ്യങ്ങളില്‍ .
ദൃശ്യങ്ങളടങ്ങിയ സിഡി അജ്ഞാതര്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. കരീമിന്റെയും ഹാറൂണ്‍ അല്‍ റഷീദിന്റെയും കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ഭൂമി തട്ടിപ്പില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് നടത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നുവെന്ന് എളമരം കരീം പ്രതികരിച്ചു. ഉല്ലാസയാത്രയല്ല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























