കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ മാറ്റണമെന്ന് ബി ജെ പി സംസ്ഥാന ഘടകം

കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ മാറ്റണമെന്നും അദ്ദേഹത്തിന് പകരം തസ്തിക നല്‍കരുതെന്നുമുള്ള ബി ജെ പി സംസ്ഥാന ഘടകത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഏതെങ്കിലും മുതിര്‍ന്ന ബിജെപി നേതാവിനെ കേരളത്തില്‍ ഗവര്‍ണറായി നിയമിച്ചേക്കും. പി.സദാശിവത്തെ മാറ്റിയില്ലെങ്കില്‍ ബിജെപി നേതൃത്വം അദ്ദേഹത്തിനെതിരെ അതിശക്തമായി രംഗത്തെത്തുമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി ജെ.പി.നദ്ദയെയും ബി ജെ പി സംസ്ഥാന നേതൃത്വം ഇക്കാര്യം ധരിപ്പിക്കും. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ സിബിഐ നിലപാട് കടുപ്പിക്കുകയും ചെയ്യും.
സി പി എമ്മിനെയും ബി.ജെ.പി.യെയും ഒരേപോലെ കാണുന്ന ഗവര്‍ണറുടെ നയമാണ് ബി ജെ പി ക്ക് തലവേദനയായി തീര്‍ന്നിരിക്കന്നത്. പകരത്തിന് പകരമാണ് കണ്ണൂരില്‍ കൊല നടക്കുന്നതെന്നാണ് ഗവര്‍ണറുടെ നിലപാട്. അത്തരം നിലപാടുകള്‍ ബി ജെ പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ക്ക് വേണ്ടെന്നാണ് ബി ജെ പിയുടെ പക്ഷം.
അതേ സമയം ജയലളിതയുടെ നോമിനിയായി കേരളത്തില്‍ ഗവര്‍ണറായി തീര്‍ന്ന പി.സദാശിവത്തിന് ജയലളിതയുടെ മരണത്തോടെ സ്വാധീനം കുറഞ്ഞതായും പറയപ്പെടുന്നു.
ബി ജെ പി കേരള നേതൃത്വം തങ്ങളടെ വിയോജിപ്പ് അറിയിച്ചിരിക്കുന്നത് ദേശീയ അധ്യക്ഷന്‍ അമിത് ഷായെയാണ്. നരേന്ദ്ര മോദിക്കും ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ട്.
പരത്തിനു പകരം നടന്നാല്‍ മാത്രമേ കേരളത്തില്‍ പാര്‍ട്ടി വളരുകയുള്ളുവെന്ന് ബിജെപി ദേശീയ നേതൃത്വം വിശ്വസിക്കുന്നു. ഒ.രാജഗോപാല്‍ എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത സംഭവവും ബി ജെ പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എ, വി.ശിവന്‍കുട്ടിയുടെ അറിവോടെയാക്ക് ഇത് നടന്നതെന്ന് ബി ജെ പി വിശ്വസിക്കുന്നു.
അടുത്ത നിയമസഭാ, ലോകസഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ നിന്നും സീറ്റ് നേടാന്‍ ശ്രമിക്കുന്ന ബി ജെ പി അവരുടെ പാര്‍ട്ടി നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കും. സി പി എമ്മാണ് ബി ജെ പിയുടെ പ്രധാന ശത്രു. കോണ്‍ഗ്രസിനെ അവര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അതിനു തടസം നില്‍ക്കുന്നത് ഏതു പൊന്നു തമ്പുരാനാണെങ്കിലും അവസാനിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം.
https://www.facebook.com/Malayalivartha

























