പിണറായിക്ക് പാരയായി ശിവന്‍കുട്ടി

മുന്‍ എം എല്‍ എ വി.ശിവന്‍കുട്ടിയുടെ നോമിനിയായ മുന്‍ എസ് എഫ് ഐ നേതാവായ നേമം എസ് ഐ സമ്പത്ത് സര്‍ക്കാരിനു പുതിയ തലവേദനയാകുന്നു. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് നിയമസഭ നടക്കുന്ന കാലത്ത് എസ് ഐ സര്‍ക്കാരിനു തലവേദനയായത്.
തിരുവനന്തപുരം ജില്ലയുടെ നഗരാതിര്‍ത്തിയായ നേമത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയാണ് എസ്.ഐയെ നിയമിച്ചത്. നേമം കേരളത്തിലെ ഏക ബി ജെ പി മണ്ഡലമാണ്. ബിജെപിക്ക് ശക്തിയായ വേരോട്ടവുമുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രാഷ്ട്രീയ സംഘടനകള്‍ നടക്കുന്ന സ്ഥലമാണ് നേമം. ബി ജെ പിയുടെ വേരറക്കാനാണ് സര്‍ക്കാര്‍ പുതിയ എസ് ഐയെ നിയമിച്ചത്. സിനിമകളിലെ കഥാപാത്രങ്ങളുടെ മട്ടിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പെട്രോളിങ്ങിനിടെ കൈയില്‍ കിട്ടുന്നവരെയെല്ലാം പൂശും. സ്വന്തം സര്‍ക്കാരായതിനാല്‍ ആരും ചോദിക്കില്ല. ചുമതലയേറ്റ കാലത്ത് സി പി എമ്മുകാരെയും പാഠം പഠിപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ വഴി അത് ഇല്ലാതാക്കി.
എസ്.ഐയെ ആരും ചോദ്യം ചെയ്യാറില്ല. അങ്ങനെയാണ് ഞായറാഴ്ച സ്‌റ്റേഷനിലെത്തിയ നേമം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.ഷജീറിനെ എസ്.ഐ തലങ്ങും വിലങ്ങും തല്ലിയത്. ആ പ്രതിയെ കാണാനെത്തിയതായിരുന്നു ഷജീര്‍. നേതാവിന്റെ മുമ്പിലിട്ട് പ്രതിയെ തല്ലി. ഇത് ചോദ്യം ചെയ്തപ്പോള്‍ നേതാവിനും കിട്ടി തല്ല്.
നേതാവ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. നിയമസഭാ നടക്കുന്ന കാലത്ത് ഇത്തരം കസ്റ്റഡി ആക്രമണങ്ങള്‍ സര്‍ക്കാരിനു തലവേദനയാകും. സര്‍ക്കാരിനു കസ്റ്റഡി ആക്രമണങ്ങള്‍ പ്രതിരോധിക്കുക ബുദ്ധിമുട്ടായിരിക്കും. എസ് ഐ മിടുക്കനാണ്. നേതാവ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന് കേസുണ്ടാക്കി. പത്രത്തിലും കൊടുത്തു. മര്‍ദ്ദിച്ച് അവശനാക്കിയ നേതാവിനെ തിരുവല്ലം പോലീസ് സ്‌റ്റേഷനിലെത്തിച്ച് അപകടം സംഭവിച്ച് വഴിയില്‍ കിടന്നയാളാണെന്നു എസ്‌ഐ പരിചയപ്പെടുത്തി എന്നതാണ് രസകരമായ മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha

























