സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍... രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് പിണറായി വിജയന്‍

രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല ഒറ്റപ്പെട്ട സംഭവം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സര്‍വകകക്ഷി യോഗം ചേര്‍ന്നത് ഫലം കണ്ടില്ലെന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം വ്യക്തമാക്കുന്നത്. സംഭവം തികച്ചും അപലപനീയമാണ്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്രമം തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാദ്ധ്യതയുണ്ട്. കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ വിമര്‍ശിച്ച ബി.ജെപിക്കെതിരേയും പിണറായി തിരിഞ്ഞു.
ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ഫാസിസമാണ്. ഗവര്‍ണര്‍ ഭരണഘടനാ ചുമതലയാണ് നിറവേറ്റിയത്. പരാതി ലഭിച്ചാല്‍ അത് സര്‍ക്കാരിന് കൈമാറുകയെന്നത് ഗവര്‍ണര്‍ സ്വീകരിക്കേണ്ട നടപടിക്രമമാണെന്നും പിണറായി വിശദീകരിച്ചു. കണ്ണൂരില്‍, സായുധസേനയുടെ വിശേഷാധികാര നിയമമായ അഫ്‌സ നടപ്പാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് യോജിപ്പില്ല. പ്രതിപക്ഷവും ഇതിനോട് യോജിക്കില്ല. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്നുവെന്ന് കരുതി പട്ടാളത്തെ ഇറക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കണ്ണൂരിലെ കൊലപാതകം ആസൂത്രിതമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ.സി.ജോസഫ് പറഞ്ഞു. കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ ആത്മാര്‍ത്ഥമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ കൊലപാതകം നടത്താന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം നിയമസഭയില്‍ ചര്‍ച്ച ആവാതിരിക്കട്ടെയെന്നും ജോസഫ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടേത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























