പറഞ്ഞ വാക്കുകളില്‍ നിന്ന് പിറകോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

നിലപാടിലുറച്ച് ശോഭ സുരേന്ദ്രന്‍. ആവശ്യമെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ശോഭ സുരേന്ദ്രന്‍. ശക്തമായ ഭാഷയിലാണ് ഇന്നലെ ശോഭ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എം.ടി. രമേശ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ഫെയ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധവും.
കണ്ണൂരില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എം.ടി. രമേശിന് പിന്നാലെ ശക്തമായ ഭാഷയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രനും; പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണം നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ചെറുവിരല്‍പ്പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം, അക്രമം തുടരുകയാണെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇതിനെതിരെയാണ് എം.ടി. രമേശും ശോഭാ സുരേന്ദ്രനും പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























