കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപിടിത്തം; നാലാം നില കത്തിനശിച്ചു

കൊച്ചിയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററായ ഒബറോണ്‍ മാളില്‍ വന്‍ തീപിടിത്തം. ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന മാളിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂര്‍ണമായും കത്തി നശിച്ചു. തീയറ്ററില്‍ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു.
രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍തന്നെ ഫയര്‍ അലാം നല്‍കി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിക്കുകയും ചെയ്തു. മാള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാല്‍ ആധികമാളുകള്‍ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടന്‍തന്നെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം.
അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ നാലാം നിലയില്‍ അഗ്‌നിശമനസേന അംഗങ്ങള്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























