ഫിഫ ലോകകപ്പ് പരിശീലന മൈതാനം ആടുകളുടെ വിഹാര കേന്ദ്രം

അന്തിമ പരിശോധനയ്ക്കായി ഫിഫ സംഘം കൊച്ചിയിലെത്തുമ്പോള്‍ കാണുന്ന കാഴ്ച മൈതാനത്തു മേഞ്ഞു നടക്കുന്ന ആട്ടിന്‍ കൂട്ടമാകുമോ. അണ്ടര്‍ 17 ലോകകപ്പിനുള്ള പരിശീലന വേദികളിലൊന്നായ ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലെ പുല്‍പ്രതലം ആട്ടിന്‍കൂട്ടം തിന്നു. 18ന് ഒരുക്കങ്ങളുടെ അന്തിമ പരിശോധനയ്ക്കായി ഫിഫ സംഘം കൊച്ചിയില്‍ എത്താനിരിക്കേയാണു സംഭവം. പരിശീലന മൈതാനങ്ങള്‍ക്കു ചുറ്റും വേലിക്കെട്ടു വേണമെന്ന ഫിഫ നിര്‍ദേശം പാലിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
വിവിധ കാരണങ്ങളാല്‍ ഏറെ വൈകിയാണു പരേഡ് ഗ്രൗണ്ടില്‍ പുല്ലുവച്ചുപിടിപ്പിക്കല്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം 27, 28 തീയതികളില്‍ പുല്ലുവച്ചുപിടിപ്പിച്ചു എങ്കിലും കത്തുന്ന വേനല്‍ച്ചൂടില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഇടയ്ക്കു വീണ്ടും പുല്ലുനടേണ്ടതായിവന്നു. നനയ്ക്കല്‍ ജോലിയും ദിവസത്തില്‍ മൂന്നുതവണ എന്നതിലേറെ ചെയ്യേണ്ടിവന്നു. കഠിനാധ്വാനം ചെയ്തു വളര്‍ത്താന്‍ ശ്രമിച്ച പുല്‍പ്രതലത്തിലാണ് ആടു മേയുന്നത്.
കന്നുകാലികള്‍ മേയുന്ന ഇടമായ ഫോര്‍ട്ട്‌കൊച്ചി പ്രദേശത്ത് ഗ്രൗണ്ടിനു വേലിക്കെട്ട് ഇല്ലെങ്കില്‍ കാലിക്കൂട്ടം പുല്ലുതിന്നു തീര്‍ക്കും എന്നു മാധ്യമങ്ങളും ഫുട്‌ബോള്‍ ആരാധകരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. വേലിക്കെട്ടു നിര്‍മിക്കേണ്ട ചുമതല 'കിറ്റ്‌കോ'യ്ക്ക് ആയിരുന്നു. പൈതൃക മേഖലയില്‍ ആയതിനാല്‍ പരേഡ് ഗ്രൗണ്ടിനു ചുറ്റും വേലിക്കെട്ട് സ്ഥിരമായി നിര്‍മിക്കാനാവില്ല, താല്‍ക്കാലികമായി സംവിധാനമുണ്ടാക്കാം എന്നതായിരുന്നു ധാരണ. താല്‍ക്കാലികമായി വേലിക്കെട്ടു നിര്‍മിക്കുന്നതെങ്ങനെ എന്ന സംശയം പലേടത്തുനിന്നും ഉയര്‍ന്നെങ്കിലും അവയ്‌ക്കൊന്നും ഉത്തരമുണ്ടായില്ല. കന്നുകാലികള്‍ കയറാതിരിക്കാന്‍ കാവലിന് ആളെ നിയോഗിക്കാം എന്നും നിര്‍ദേശമുണ്ടായി. എന്നാൽ എല്ലാം പാതി വഴിയുന്ന പോലെ കിടക്കുകയാണ് . അന്തിമ പരിയശോധനയ്ക്കായി ഫിഫ അധികാരികൾ വരുമ്പോൾ പുല്ലില്ലാത്ത പുൽത്തകിടിയും ഓടിക്കളിക്കുന്ന ആട്ടിൻ കൂട്ടത്തെയും കണ്ട് യഹിറിച്ച് പോകേണ്ടി വരുമോ എന്നാണ് ഇപ്പോളുള്ള ചർച്ച .
https://www.facebook.com/Malayalivartha

























