ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്

മലയാള സിനിമയില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നു പേരിട്ടിരിക്കുന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവരാണെന്നാണ് വിവരം.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതുമാണ് സംഘടന രൂപീകരണത്തിന്റെ ലക്ഷ്യം . ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്. സംഘടനയുടെ നേതൃത്വത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് അതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും. ധാരാളം പേര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുമെന്നുമാണ് വിവരം.
https://www.facebook.com/Malayalivartha























