Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍

11 JANUARY 2026 12:11 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണപ്പാളിക്കേസുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍. സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ലെന്ന് അയ്യപ്പന്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയുടെ അറസ്‌റ്റെന്നും രാഹുല്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവത്തിന്റെ അനുമതി ചോദിച്ചില്ലെന്ന കാരണത്താല്‍ ഒരു തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്.

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം, അയ്യപ്പന്റെ അനുമതി വാങ്ങാതെയും താന്ത്രിക നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനു പിന്നാലെയാണ് അനുമതി കിട്ടിയില്ലെന്ന് എസ്‌ഐടിക്കാര്‍ക്ക് അയ്യപ്പന്‍ മൊഴികൊടുത്തോ എന്ന് രാഹുല്‍ ചോദിച്ചത്. ദൈവത്തിന്റെ അനുമതി കിട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ഏക അധികാരം തന്ത്രിക്കാണെന്നും ദൈവവുമായുള്ള ആശയവിനിമയം ധ്യാനത്തിലൂടെയുള്ളതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണത്തില്‍ രണ്ട് തരത്തിലുള്ള അധികാരങ്ങളാണുള്ളത്. ഒന്ന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭരണപരമായ കാര്യങ്ങള്‍, രണ്ട് തന്ത്രിയുടെ കീഴിലുള്ള ആത്മീയ/ആചാര കാര്യങ്ങള്‍. ഭരണപരമായ വീഴ്ചകള്‍ ഉണ്ടായെന്ന് പറഞ്ഞ് ആചാരപരമായ കാര്യങ്ങളില്‍ അധികാരമുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറയുന്നു. 2026ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും, സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തന്ത്രിയെ ബലിയാടാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. തന്ത്രിക്കെതിരെ തയ്യാറാക്കിയിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് തികച്ചും ദുര്‍ബലവും വൈരുധ്യങ്ങള്‍ നിറഞ്ഞതുമാണെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നല്‍കിയ ഒമ്പതോളം ഇടക്കാല വിധിന്യായങ്ങളില്‍ ഒരിടത്തുപോലും തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ പരാമര്‍ശങ്ങളില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (1 hour ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (1 hour ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (1 hour ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (1 hour ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (2 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (5 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (5 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (5 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (5 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (10 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (11 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (11 hours ago)

Malayali Vartha Recommends