സംസ്ഥാനത്തു മദ്യ ദൗർലഭ്യം: മദ്യപാനികളെ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്നതായി എക്‌സൈസ് റിപ്പോർട്ട്

മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം കുറഞ്ഞ സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമപ്പെടുന്നതായി എക്‌സൈസ് റിപ്പോര്‍ട്ട്. വലിയ സാമൂഹിക വിപത്തിലേക്കാണ് സമൂഹം നീങ്ങുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാറുകള്‍ അടച്ചുപൂട്ടുന്നതിനു പുറമെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണവും വന്നതോടെ മദ്യത്തിന് അടിമപ്പെട്ടവര്‍ കഞ്ചാവും മയക്കുമരുന്നും തേടിപ്പോകുന്നത് കൂടി.
ബാറുകള്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് ജില്ലയില്‍ പ്രതിമാസം എട്ടു മുതല്‍ 10 വരെ കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ആറിരട്ടിയോളം വര്‍ധിച്ചു. അബ്കാരി കേസുകളും കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് വരവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് കഞ്ചാവ് കടത്ത്. ബാഗുകളിലും മറ്റും ഒളിപ്പിച്ച് കഞ്ചാവ് എത്തിക്കുന്ന രീതിയാണ് ഏജന്റുമാരുടെ രീതി.
https://www.facebook.com/Malayalivartha























